കായകല്‍പ്പ് പുരസ്കാരം : കാട്ടാക്കട കുടുംബാരോഗ്യ കേന്ദ്രം ജില്ലയില്‍ ഒന്നാമത്
സംസ്ഥാന കായല്പ്പ് പുരസ്കാരങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഒന്നാം സ്ഥാനം കാട്ടാക്കട കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. രണ്ട് ലക്ഷം രൂപയാണ് പുരസ്കാര തുക. 92.5 ശതമാനം മാര്‍ക്ക് നേടിയാണ് കാട്ടാക്കട എഫ്.എച്ച്.സി ഒന്നാമതെത്തിയത്. 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള 50,000 രൂപയുടെ കമന്‍ഡേഷന്‍ പുരസ്കാരം കൊല്ലയില്‍, പനവൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും ലഭിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ജില്ലയില്‍ നിന്നും വെള്ളറട സാമൂഹ്യ കേന്ദ്രം കമന്‍ഡേഷന്‍ പുരസ്കാരത്തിന് അര്‍ഹത നേടി. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. സംസ്ഥാനത്തെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് കായകല്‍പ്പ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
More Stories
വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. ചേലക്കരയില്‍ യു ആര് പ്രദീപാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രമ്യ ഹരിദാസ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മണ്ഡലത്തില്‍ കെ...
‘ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം’; സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും
കൗമാരക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം. സുപ്രീംകോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം നല്കി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനും മനോഭാവം മാറ്റാനും ലക്ഷ്യമിട്ടാണ്...
‘വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും’; നിലപാടറിയിച്ച് പി പി ദിവ്യ
വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് പി പി ദിവ്യ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിവ്യ ഇക്കാര്യം അറിയിച്ചത്. തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ...
വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതിയുടെ നിർണായക വിധി; കേസ് റദ്ദാക്കി
വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി വിധി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ്...
UDF മാത്രം ജയിച്ച ചരിത്രമുള്ള വയനാട്; കാൽ നൂറ്റാണ്ടായി ചുവപ്പുകോട്ടയായി നിൽക്കുന്ന ചേലക്കര; വിധിയെഴുത്ത് മറ്റന്നാൾ
മൂന്നിടങ്ങളിൽ മാത്രമുള്ള ഉപതിരഞ്ഞെടുപ്പ് ആണെങ്കിലും, രാഷ്ട്രീയകേരളത്തെ ഇളക്കിമറിച്ച പ്രചാരണനാളുകൾക്കാണ് സംസ്ഥാനമാകെ സാക്ഷ്യം വഹിച്ചത്. മറ്റന്നാൾ വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലെത്തും. യുഡിഎഫ് മാത്രം ജയിച്ച ചരിത്രമുള്ള വയനാടും,...
‘മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല, മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്’; ബലാൽസംഗ കേസിൽ സിദ്ദിഖിന്റെ മറുപടി സത്യവാങ്മൂലം സുപ്രീംകോടതിയിൽ
ബലാൽസംഗ കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചത്. തനിക്കെതിരെ പൊലീസ് ഇല്ലാ കഥകൾ മെനയുകയാണ്. പരാതിക്കാരി ഉന്നയിക്കാത്ത...