January 16, 2025

കാട്ടാൽ പുസ്തക മേള 2022 സമാപിച്ചു

Share Now

കാട്ടാക്കട:കാട്ടാക്കടയെ കഴിഞ്ഞ പത്ത് ദിവസങ്ങളായി ഉത്സവ ലഹരിയിലാക്കിയ സാംസ്ക്കാരികോത്സവമായ കാട്ടാൽ പുസ്തക മേള സമാപിച്ചു.വർണ്ണ വിസ്മയമൊരുക്കി ജില്ലയിലെ എടുത്ത് പറയാവുന്ന ഒരു സാംസ്കാരിക ഉത്സവമായി കാട്ടാൻ പുസ്തകമേള മാറുകയായിരുന്നു.എല്ലാ വിഭാഗം ജനങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിച്ചമേളയിൽ വിവിധ പ്രസാധകരുടെ പ്രസിദ്ധീകരങ്ങളും നിരവധി സ്റ്റാളുകളും കലാ,കായിക പ്രകടനങ്ങളും മേളയെ വേറിട്ട ഒന്നാക്കി മാറ്റുകയായിരുന്നു.

സമാപന സമ്മേളനം നോർക്ക ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഐ.ബി.സതീഷ്.എം.എൽ.എ,ആനാവൂർ നാഗപ്പൻ,ഐ,സാജു,കാട്ടാക്കട മുരുകൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അനിൽകുമാർ(കാട്ടാക്കട),ടി.സനൽകുമാർ(പൂവച്ചൽ),സുരേഷ് കുമാർ(മാറനല്ലൂർ)സംഘാടക സമിതി ജനറൽ കൺവീനർ കെ.ഗിരി,രതീഷ്,പി.എസ്.പ്രഷീദ്,വി.വി.അനിൽകുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post കലാപ്രേമി സുബൈദയുടെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.   
Next post രാത്രിയിൽ പരിഭ്രാന്തി പരത്തിയ കുട്ടി പെരുമ്പാമ്പിനെ വനപാലകർ എത്തി