
ജോയിന്റ് കൗൺസിൽ കാട്ടാക്കട മേഖലാ സമ്മേളനം ശനിയാഴ്ച
കാട്ടാക്കട : ജോയിന്റ് കൗൺസിൽ കാട്ടാക്കട മേഖലാ സമ്മേളനം ശനിയാഴ്ച കുളത്തുമ്മൽ ഗവ. എൽ.പി.എസ്. ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പതാക ഉയർത്തൽ തുടർന്ന് 10.30 മണിക്ക് സമ്മേളനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ജെ. പ്രേമനൻ അധ്യക്ഷത വഹിക്കും.

ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം യു. സിന്ധു, സൗത്ത് ജില്ലാ സെക്രട്ടറി എസ്. അജയകുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് എസ് ജയരാജ്, സൗത്ത് ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ഒ.വി. ദീപ എന്നിവർ സംസാരിക്കും. മേഖലാ സെക്രട്ടറി ഡി. കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

ഉച്ചയ്ക്കുശേഷം പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച, മറുപടി, പ്രമേയ അവതരണം, പുതിയ മേഖലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ നടക്കും.



More Stories
ബിജെപി ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലം; പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്
ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലമാണ് ബിജെപിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിസി ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണെന്നും വെള്ളാപ്പള്ളി നടേശന്...
ആദിവാസി മേഖലയിലെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
വയനാട്ടിലെ ആദിവാസി മേഖലയില്‍ അനുമതിയില്ലാതെ ആര്‍ത്തവ സംബന്ധമായ ആരോഗ്യ പരീക്ഷണം നടന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും...
അഡ്മിഷന് വേണമെങ്കില്‍ ലഹരിയോട് ‘നോ’ പറയണം; പുതിയ പദ്ധതിയുമായി കേരള സര്‍വകലാശാല
വിദ്യാര്‍ത്ഥികളുടെ ലഹരി ഉപഭോഗത്തിന് തടയിടാന്‍ പുതിയ പദ്ധതിയുമായി കേരള സര്‍വകലാശാല. സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന് ലഭിക്കണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്നാണ് തീരുമാനം. പുതിയ...
ഷഹബാസ് കൊലപാതകം: പോലീസിന്റെ ആവശ്യം അംഗീകരിച്ചു, പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
കോഴിക്കോട് മുഹമ്മദ് ഷഹബാസ് കൊലക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വെള്ളിമാട്കുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പരീക്ഷ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട്...
സംസ്ഥാനത്ത് താപനില ഉയരുന്നു; ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരും, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥവകുപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി. പലയിടത്തും വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് ശക്തമാണ്. ഈ...
‘കൗമാരക്കാരിൽ വയലൻസും മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നു, സിനിമയ്ക്ക് വലിയ പങ്കുണ്ട്’; കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് എംബി രാജേഷ്
കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. കൗമാരക്കാരിൽ വയലൻസ് കൂടുന്നതിനോടൊപ്പം മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്ന് പറഞ്ഞ മന്ത്രി ഈ...