January 13, 2025

നെയ്യാറിൽ  അഗ്നിരക്ഷാ സേന ജലരക്ഷക്- 14 ബോട്ട്.  

Share Now


കാട്ടാക്കട .
നെയ്യാറിൽ അപകടത്തിൽ പെടുന്നവർക്ക് രക്ഷയൊരുക്കാൻ അഗ്നിശമന സേനയുടെ  സ്വന്തം ബോട്ട്.കേരള സർക്കാർ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് ജല സുരക്ഷ മുൻനിർത്തി നെയ്യാർഡാമിൽ അനുവദിച്ച ജലരക്ഷക് -14 ബോട്ട് സർവീസ്   സി. കെ. ഹരീന്ദ്രൻ എം എൽ ഫ്ലാഗ് ഓഫ്  ചെയ്തു. നെയ്യാർ ജലാശയത്തിൽ നിരന്തരം ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് പരിഹാരം കാണാൻ ഈ പദ്ധതി സഹായകരമാകുമെന്ന് സി കെ ഹരീന്ദ്രൻ എം എൽ എ പറഞ്ഞു.


കള്ളിക്കാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പന്ത ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്ന  യോഗത്തിൽ പെരുങ്കടവിള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലാൽ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സതീഷ് കുമാർ, ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സൂരജ്,വാർഡ് അംഗം വിനിത, ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Previous post വിശപ്പിനൊരു കൈത്താങ്ങ് “വിശ്വാമൃതം” പദ്ധതിയുമായി വിശ്വകർമ്മ.
Next post വിമുക്തി – ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു