‘യുവ’ പദ്ധതിയിൽ ഇടം പിടിച്ചു ജെ എസ് അനന്ത കൃഷ്ണൻ
ന്യൂഡൽഹി : എഴുപത്തഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷത്തോട് അനുബന്ധിച്ചു യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ യുവ പദ്ധതി (പി എം യുവ മെന്റർഷിപ്പ് സ്‌കീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവ ഗവേഷകൻ ജെ എസ് അനന്തകൃഷ്ണൻ. 22 ഭാഷകളിലായി പതിനാറായിരത്തോളം എൻട്രികളിൽ നിന്ന് 75 യുവ എഴുത്തുകാരെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. മലയാളത്തിന് അനന്ത കൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് അംഗീകാരം ലഭിച്ചത്. കർണ്ണാട്ടിക് സംഗീതജ്ഞൻ കൂടിയായ ജെ എസ് അനന്തകൃഷ്ണന്റെ ‘ദേശീയതയും സംഗീതവും ‘ എന്ന വിഷയത്തെ അധികരിച്ച പ്രൊപ്പോസൽ ആണ് പുരസ്കാരത്തിനു അർഹമായത്.വിശദമായസ്ക്രീനിംഗിന് ശേഷം പ്രമുഖ എഴുത്തുകാർ ഉൾപ്പെട്ട പാനൽ നടത്തിയ അഭിമുഖത്തിന് ശേഷമാണ് വിജയികളെ തിരഞ്ഞെടുത്തത്. നാ ഷണൽ ബുക്ക് ട്രസ്റ്റും കേന്ദ്ര വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ മത്സരത്തിന്റെ വിജയികൾക്ക് മൂന്ന് ലക്ഷം രൂപയുടെ ഗ്രാന്റും നൽകുന്നുണ്ട്. വിജയികൾ എഴുതുന്ന പുസ്തകം നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിക്കുകയും റോയൽറ്റി തുക വിജയികൾക്ക് നൽകുകയും ചെയ്യും. ജനുവരി 7 മുതൽ 10 വരെ ന്യൂഡൽഹിയിൽ വിദഗ്ദ്ധ പരിശീലനം നൽകും. വിജയികൾക്കായി മികച്ച അവസരങ്ങളാണ് നാഷണൽ ബുക്ക് ട്രസ്റ്റ് ഒരുക്കിയിട്ടുള്ളത്. കാലടി സംസ്‌കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം ഗവേഷകനാണ് ജെ എസ് അനന്ത കൃഷ്ണൻ. തിരുവനന്തപുരം കൊറ്റാമല ജ്യോതി നിവാസിൽ എ സുരേഷ് കുമാറിന്റെയും എസ് ജ്യോതിയുടെയും മകനാണ്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ഡോ കാർത്തിക എസ് ബി ആണ് ഭാര്യ.