ഏറ്റവും വേഗതയുള്ള സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി:മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദക്കാർ
.
കാട്ടാക്കട:
തല ചുമടിൽ നിന്നും സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തോടെ വീടിനു മുന്നിൽ നിന്നും വെള്ളം ശേഖരിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറി എന്നും സ്ഫോടനങ്ങളും അക്രമങ്ങളും ഉണ്ടാകാതെ സമാധാനവും അഭിവൃദ്ധിയും സുതാര്യതയുമുള്ള രാജ്യമായി ലോക സാമ്പത്തിക ശക്തിയിൽ ഏറ്റവും വേഗതകയുള്ള സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി എന്നും മുൻ കേന്ദ്രമന്ത്രിയും എംപിയുമായ പ്രകാശ് ജാവേദക്കർ കാട്ടാക്കടയിൽ മോഡി @20 ഡ്രീംസ് മീറ്റ് ഡെലിവറി പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിച്ചു കൊണ്ട് പറഞ്ഞു.രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാന മന്ത്രി ആകും എന്നു ഒരു പ്രചാരണം ഉണ്ടായി എന്നാൽ 2024 ൽ മോഡി സർക്കാർ തുടരുക തന്നെ ചെയ്യുമെന്നും ഇത്തവണ കേരളത്തിൽ നിന്നും 5 എം പി മാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു .റേഷൻ,വീട് മുതൽ ഗ്രാമ പ്രദേശത്തും ദേശിയ തലത്തിലും നല്ല നിലവാരത്തിൽ റോഡുകളും,വിമാന താവളവും,റെയിൽ വേയും തുടങ്ങി അടിസ്ഥാന വികസന സൗകര്യങ്ങളും ഒക്കെയും കൊണ്ടു വന്നത് കേരളത്തിൽ പിണറായി സർക്കാർ അല്ലായെന്നും മോഡി സർക്കാർ ആണ് ഇതൊക്കെയും നടപ്പാക്കിയാതെന്നും അദ്ദേഹം പറഞ്ഞു.മുൻകാലങ്ങളിൽ ഗുണഭോക്താവിലേക്ക് ആനൂകൂല്യം എത്തിയിരുന്നത് 100 ന് പതിനഞ്ച് രൂപയെങ്കിൽ ഇന്ന് മുഴുവൻ തുകയും ഗുണഭോക്താവിലേക്ക് ലഭിക്കുന്ന ഡിജിറ്റൽ യുഗമായി. 52 ലക്ഷം പേർ മുദ്ര ലോണിലൂടെ സംരംഭകർ ആയപ്പോൾ 25 ലക്ഷത്തോളം പേർക്ക് വരുമാന മാർഗ്ഗമായി. കർഷകർക്ക് ഓരോരുത്തർക്കും ഇതിനോടകം 24000 രൂപ വീതം നൽകി കഴിഞ്ഞു.സൗജന്യനായി പാചക വാതക കണക്ഷൻ നൽകി അവർക്ക് സബ്സിഡിയും നൽകുന്നത് ഇന്ത്യയിൽ ആണ്.പദ്മ പുരസ്‌ക്കാരങ്ങൾ ഇന്ന് വല്യവരിൽ നിന്നും സാധാരണക്കാരിലേക്ക് എത്തി സുതാര്യത ഉറപ്പാക്കി.വിദേശങ്ങളിൽ ഇന്ത്യക്കാർക്ക് അഭിമാനകരമായ സ്വീകരണമാണ് ലഭിക്കുന്നത്.റഷ്യ ഉക്രയിൻ യുദ്ധത്തിൽ സമാനതകളില്ലാത്ത മോദിയാണ് സമദാചാർച്ചക്കായി ഇടനിലയായത്.അതു സാധ്യമായത് ഇന്ത്യ ഇന്ന് സർവ്വ കാര്യങ്ങളിലും ലോക മാതൃകയായി നിൽക്കുന്നു എന്നത് കൊണ്ടാണ്. ആണെന്നും ഇതെല്ലാം വിവേചനം ഇല്ലാതെ ഒരൊറ്റ ജനത എന്ന ചിന്തയോടെ രാജ്യം ഭരിക്കുന്നത് മോഡി ആയതു കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശിയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് അധ്യക്ഷനായ ചടങ്ങിൽ, എംപി. പ്രകാശ് ജാവേദ്ക്കറിൽ നിന്നും പികെ കൃഷ്ണദാസ് പുസ്തകം ഏറ്റു വാങ്ങി. അഡ്വ.എസ് സുരേഷ് കുമാർ, വിവി രാജേഷ്,തിരുനെല്ലിയൂർ സുധീഷ്, മുക്കമ്പാലമൂട് ബിജു,സന്തോഷ് കുമാർ,സുധീഷ് കുന്നുവിള,മുൻ എസ്പി സനൽ കുമാർ,തുടങ്ങിയവർ സന്നിഹിതരായിരുന്നു.ചടങ്ങ് എംപിയോടുള്ള ആദര സൂചകമായി ഷാൾ അണിയിക്കുകയും പദ്മനാഭ സ്വാമിയുടെ ചിത്രവും,നടരാജ വിഗ്രഹം സമ്മാനിക്കുകയും ചെയ്തു.