March 27, 2025

വർണ്ണചിറകിൽ എന്റെ ഐ സി ഡി എസ്

Share Now


കള്ളിക്കാട് : കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ ഐസിഡിഎസ് നാല്പത്തിആറാം വാർഷികആഘോഷവും. പോഷകആഹാര പ്രദർശനവും വർണ്ണ ചിറകിൽ എന്റെ ഐ സി ഡി എസ് എന്ന പ്രിൽ സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാനുമതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കള്ളിക്കാട് ബ്ലോക്ക് അംഗം സതീഷ്കുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗ്രാമപഞ്ചായത് അംഗങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു.അംഗൻവാടി അധ്യാപകരും , വർക്കേഴ്‌സും സംയുക്തമായി മൈലക്കര അംഗൻവാടി കെട്ടിടത്തിൽ ഐ സി ഡി എസ് സൂപ്പർവൈസർ ലക്ഷ്മി എസ് നായരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും ആയി സംയുക്ത ശിശു വികസന സേവന പദ്ധതി 1975 ഒക്ടോബർ രണ്ടിനാണ് ഐ സി ഡി എസ്സിന് തടക്കം കുറിച്ചത്.ഇപ്പോൾ ഭാരതത്തിലുടനീളം മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് സാനുമതി അഭിപ്രായപ്പെട്ടു.
വർണ്ണചിറകിൽ ഐ സി ഡി എസ് എന്ന പരിപാടിയിൽ വിവിധ അംഗൻവാടികളിൽ നിന്നും ഉണ്ടാക്കിയ പോഷക ആഹാരങ്ങളുടെ പ്രദർശനങ്ങൾ പരിപാടിയെ വർണ്ണാഭമാക്കി. തീം ചാർട്ട്കളുടെ പ്രദർശനവും ഇതോടനുബന്ധിച്ചു നടന്നു വരികയാണ് . 20 അൻവാടികളിൽ നിന്നായി 40 പേരാണ് പരിപാടിയുടെ ഭാഗമായത് .

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവനന്തപുരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട പാറ ക്വറിയിൽ നിന്നും 60 കിലോ കഞ്ചാവ് കണ്ടെടുത്തു
Next post വെണ്ടയുടെ വൈവിധ്യം ‘അഞ്ചിത’ ഇനി കർഷകരിലേക്ക്