January 13, 2025

ജോർദാൻ വാലി  അഗ്രോ ഫാമിൽ  ഐ. സി. എ. ആർ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി

Share Now

വിളപ്പിൽശാലസംസ്ഥാന സർക്കാരിൻറെ ഹരിതകീർത്തി പുരസ്കാരം നേടിയ തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിലെ ജോർദാൻ വാലി  അഗ്രോ ഫാമിൽ  ഐ. സി. എ. ആർ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി . ഐ.സി.എ.ആർ അറ്റാരി ഡയറക്ടർ  ഡോ. വെങ്കിട്ട സുബ്രഹ്മണ്യത്തിന്റെയും മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോൺ സാം എന്നിവരുടേയും നേതൃത്വത്തിലുള്ള  ഉദ്യോഗസ്ഥസംഘം ആണ്  സന്ദർശിച്ചത്. ഫാമിന്റെ നടത്തിപ്പിന് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം നൽകുന്ന സാങ്കേതിക സഹായങ്ങൾ സംബന്ധിച്ച് ഐ. സി.എ  ആർ ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർ ചർച്ച ചെയ്തു. ഉദ്യോഗസ്ഥ സംഘത്തോടൊപ്പം  മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിലെ. ചിത്ര ജി, മഞ്ജു തോമസ്,   ബിന്ദു ആർ മാത്യൂസ്, ജ്യോതി റെയ്ച്ചൽ വർഗീസ് എന്നിവരും പങ്കെടുത്തു.

 ശാസ്ത്രീയമായി മികവുറ്റ രീതിയിൽ ജോർദൻ വാലി ഫാം പരിപാലിക്കുന്നതിൽ ഫാം മാനേജർ ജിംസണെയും, സൂപ്പർവൈസ്സർ ആനന്ദിനെയും മറ്റ് ജീവനക്കാരെയും  ഐ.സി.എ.ആർ ഡയറക്ടർ  അഭിനന്ദിച്ചു. മികച്ച  ഫാമിലെ വിവിധ തരത്തിലുള്ള കൃഷി പരിപാലന രീതികൾ മനസ്സിലാക്കിയ ഐ.സി.എ.ആർ ഡയറക്ടർ തന്റെ അനുഭവങ്ങൾ ഫാം ജീവനക്കാരുമായി പങ്കുവെച്ചു. ജോർദാൻ വാലി ഫാമിൻറെ നഴ്സറി, മൃഗപരിപാലനം തുടങ്ങിയ എല്ലാ യൂണിറ്റുകളും സന്ദർശിച്ചശേഷമാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. 

Leave a Reply

Your email address will not be published. Required fields are marked *

Previous post എസ്പിസി സമ്മർ ക്യാമ്പ് നടന്നു
Next post മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം മൈക്രോ ഇറിഗേഷൻ, മഷ്റൂം ഗ്രോവർ എന്നീ വിഷയങ്ങളിൽ പരീലനം.