കോട്ടയത്ത് മനുഷ്യക്കടത്തിനെതിരേ ഫ്രീഡം വാക്ക്
കോട്ടയം: മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എൻ.ജി.ഒ.കളുടെ കൂട്ടായ്മ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി കോട്ടയത്ത് ഫ്രീഡം വാക്ക് നടത്തി. ഇന്ത്യയിലുടനീളം 100 ഇടങ്ങളിലായി ആയിരത്തോളം പേർ പങ്കെടുത്തു.
സിഐ പ്രശാന്ത് കുമാർ, അഡ്വ: റെനി ജേക്കബ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പദയാത്രയുടെ തുടക്കത്തിൽ മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഏവരും പ്രതിജ്ഞയെടുത്തു. കോട്ടയം ബിസിഎം കോളേജിൽ നിന്ന് ആരംഭിച്ച യാത്ര സമീപത്തെ പൊതു റോഡുകളിലൂടെ നടന്ന് ബിസിഎം കോളേജിൽ തന്നെ അവസാനിച്ചു. മനുഷ്യക്കടത്തിന്റെ ശബ്ദമില്ലാത്ത ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തികച്ചും നിശ്ശബ്ദമായ നടത്തമായിരുന്നു നടത്തം. ബിസിഎം കോളേജിലെ എൻ.എസ്.എസ് വിഭാഗമാണ് ഫ്രീഡം വാക്കിന് നേതൃത്വം നൽകിയത്. കേരളത്തിലുടനീളമായി കോഴിക്കോട്, ഏറ്റുമാനൂർ, വയനാട്, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ഫ്രീഡം വാക്ക് സംഘടിപ്പിച്ചത്
More Stories
കാറില്‍ മയക്കുമരുന്ന് കടത്ത്; ദമ്പതികള്‍ അറസ്റ്റില്‍
കാസര്‍കോട് മഞ്ചക്കല്ലില്‍ വന്‍ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ അടക്കം നാല് പേരെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ...
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവം; ഓസ്കാർ ഇവൻറസ് ഉടമക്ക് ജാമ്യം
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്റ്സ് ഉടമക്ക് ജാമ്യം. പി...
പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന പതിനാറുകാരി മരിച്ചു
തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ്...
നെയ്യാറ്റിന്‍കരയില്‍ ഗോപന്റെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നു; മകനും ബിജെപി നേതാവും പൊലീസ് സ്റ്റേഷനില്‍
നെയ്യാറ്റിന്‍കരയിലെ വയോധികന്റെ മരണത്തില്‍ കല്ലറ പൊളിച്ച് നീക്കാനുള്ള നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ മറ്റ് ചിലരും കുടുംബാംഗങ്ങളെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് താത്കാലികമായി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍...
‘അടിമുടി ദുരൂഹത’; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് കളക്ടർ
ദുരൂഹത ആരോപിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. കല്ലറ തുറക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി. സബ് കളക്ടർ ആൽഫ്രഡിൻ്റെ സാനിധ്യത്തിലാകും...
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ; പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവര്‍ത്തിക്കും
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. പാർട്ടിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താൻ ഏറ്റെടുത്തത് എന്ന് പി വി അൻവർ വ്യക്തമാക്കി. നിയമപരമായി...