December 12, 2024

കിണറ്റിൽ വീണ് യുവതി മരിച്ചു

Share Now

ആര്യനാട്∙ കിണറ്റിൽ വീണ് യുവതി മരിച്ചു .ആര്യനാട് പള്ളിവേട്ട കടുവാക്കുഴി വെങ്കിട്ട കുഴി വീട്ടിൽ എ.നാസറുദീന്റെ ഭാര്യ യഹിയ ബീവി (37) ആണ് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ ചെടി നഴ്സറിയിലെ കിണറ്റിൽ ആണ് യഹിയാ ബീവിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഞായറാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് ആടിന് തീറ്റ കണ്ടെത്താൻ പോകുന്നതിനിടെ കിണറ്റിൽ വീണാതാമെന്നാണ് പ്രാഥമീക നിഗമനം.കാട്ടാക്കട ,കള്ളിക്കാട് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കൾ മുഹമ്മദ് അൻസൽ, അൻസൽനാ ബീവി.

Leave a Reply

Your email address will not be published. Required fields are marked *

Previous post അസുമാബീവി (66)അന്തരിച്ചു
Next post ഐ.സി.ഡി.എസ് ഓഫീസിൽ നിർമിച്ച പുതിയ മീറ്റിങ് ഹാൾ