ഇതാണ് ദൈവത്തിന്റെ കയ്യൊപ്പ് ദൂതരായി പൊലീസുകാർ യുവാവിന് രക്ഷകരായി.
തിരുവനന്തപുരം:
ദൈവത്തിന്റെ കയ്യൊപ്പെന്നും ദൈവ ദൂതർ എന്നൊക്കെ പറയുന്നതും സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ് പോത്തൻകോട് സംഭവിച്ചത്. ഒരു പിടി കയറിൽ ജീവൻ കളയാൻ ഒരുങ്ങിയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റിയിരിക്കുകയാണ് വെഞ്ഞാറമൂട് പൊലീസ്. എ.എസ്.ഐ പ്രസാദിന്റെയും സി.പി.ഒ അശോക് അശോകിന്റെയും സമയോചിത ഇടപെടലിൽ നാല്പതുകാരന് ജീവിതം തിരികെ. വെഞ്ഞാറമൂട് പോത്തൻകോട് റോഡിൽ വേളാവൂർ പെട്രോൾ പമ്പിന് സമീപം ബുധനാഴ്ച രാത്രി 11.45നാണ് ദൈവത്തിന്റെ ദൂതരായി പൊലീസുകാർ മാറിയത്. പതിവ് പോലെ നൈറ്റ് പട്രോളിംഗിന് ഇറങ്ങിയതാണ് എ.എസ്.ഐ പ്രസാദും സി.പി.ഒ അശോക് അശോകും. പെട്രോൾ പമ്പിന് സമീപമുള്ള ഫർണിച്ചർ നിർമ്മാണ കേന്ദ്രത്തിന് സമീപം കാടുപിടിച്ചു കിടക്കുന്ന പ്രദേശത്ത് ജീപ്പിൽ ഉണ്ടായിരുന്ന എ.എസ്.ഐ പ്രസാദ് ടോർച്ച് ഉപയോഗിച്ച് ചുറ്റും വീശി നോക്കി പതുക്കെ മുന്നോട്ട് പോകുകയിരുന്നു.
പെട്ടന്ന് ഒരു മനുഷ്യരൂപം ഫർണിച്ചർ ഉണ്ടാക്കി വിൽക്കുന്ന കടയുടെ മുന്നിലായി കാണുന്നതുപോലെ തോന്നി. സംശയംതോന്നിയ അദ്ദേഹം പെട്ടെന്ന് ഇറങ്ങി ആ ഭാഗത്തേക്ക് ടോർച്ചടിച്ച് നോക്കുമ്പോൾ ആത്മഹത്യക്കായി ഡെസ്കിന് മുകളിൽ കയറി കഴുത്തിൽ കുരുക്ക് ഇട്ട് നിക്കുന്ന ഒരു മനുഷ്യനെയാണ് കാണുന്നത്. പൊലീസിനെ കണ്ട ഉടനെ ഇയാൾ താഴേക്ക് ഇറങ്ങി ബോധരഹിനെ പോലെ കിടന്നു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ ഉടൻ ആംബുലൻസിന്റെ സേവനം തേടി. പ്രാഥമിക അന്വേഷണത്തിൽ കിളിമാനൂർ സ്വദേശിയാണെന്ന് മനസിലായി. ആത്മഹത്യാ ശ്രമത്തിന് മുൻപ് മദ്യപിച്ചിട്ടുണ്ട്. “എന്റെ മരണത്തിൽ ആരും ഉത്തരവാദികൾ അല്ല സ്വയം ഇഷ്ടപ്രകാരം ഞാൻ മരണത്തിലേക്ക് പോകുന്നു അതുകൊണ്ടുതന്നെ ഞാൻ തൂങ്ങി മരിക്കുന്ന ഈ കടക്കും മറ്റു വ്യക്തികൾക്കും എന്റെ മരണത്തിൽ പങ്കില്ല” എന്ന് ഒരു ആത്മഹത്യ കുറിപ്പും ഇദ്ദേഹത്തിന്റെ പക്കൽ നിന്നും കണ്ടെത്തി. ആംബുലൻസ് എത്തുമ്പോഴേക്കും നിലത്ത് ബോധരഹിതയായി കിടന്ന ഇദ്ദേഹം ചാടി എഴുന്നേറ്റു മരിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു. ഭാര്യയുമായുള്ള കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണം. രണ്ട് കുട്ടികളുണ്ട്. ടൈൽസ് ജോലികൾക്ക് പോകുന്നയാളാണ്. പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യാ ഒന്നിനും പരിഹാരമല്ല എന്നും പ്രശ്നപരിഹാരം കാണാം എന്നുമൊക്കെ കാര്യങ്ങൾ ഇയാൾക്ക് പറഞ്ഞു മനസിലാക്കി കൊടുത്തു. ഇയാളുടെ മൊബൈൽ വാങ്ങി ബന്ധുക്കളെ വിവരം അറിയിച്ചു.തുടർന്ന് വെഞ്ഞാറമൂട് സി.ഐ സൈജു നാഥിന്റെ അടുത്ത് എത്തിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ സി.ഐയും ഇയാൾക്ക് സാന്ത്വനം നൽകി രാത്രി തന്നെ വീട്ടിൽ എത്തിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കി.
പൊലീസ് സംഘം യുവാവുമായി കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇയാൾക്ക് വേണ്ട സഹായം ഒരുക്കാം എന്നും . തുടർന്ന്
നേരെ വീട്ടിൽ കൊണ്ട് ആക്കി. തങ്ങൾ ഒരു മിനിറ്റ് വൈകിയിരുന്നുയെങ്കിൽ 40 കാരന്റെ ജീവൻ നഷ്ടമാകുമായിരുന്നു. ഞങ്ങൾക്ക് ആ സമയം അതുവഴി എത്തി വെളിച്ചം അടിച്ചപ്പോൾ അത് മറ്റൊരാളുടെ ജീവിതത്തിലേക്കുള്ള വെളിച്ചമാകുമെന്നു കരുതിയില്ല എന്ന് എ.എസ് ഐ പ്രസാദ് പറഞ്ഞു.എന്തയാലും ഞങ്ങൾക്ക് വളരെ സന്തോഷം.