കനത്ത മഴയിൽ സബ് രജിസ്റ്റർ ഓഫീസിൽ വെള്ളം കയറി..
മലയിൻകീഴ്
തിങ്കളാഴ്ച ഉണ്ടായ കനത്ത മഴയിൽ മലയിൻകീഴ് സബ് റജിസ്റ്റാർ ഓഫീസിനുള്ളിൽ വെള്ളം കയറി.മലയിൻകീഴ് ഗ്രാമപഞ്ചായത് കെട്ടിടത്തിലെ ഏറ്റവും താഴത്തെ നിലയിൽ ആണ് റജിസ്റ്റാർ ഓഫീസ് സ്ഥിതി ചെയ്യുന്നത്.ഈ നില റോഡിൽ നിന്നും താഴ്ന്ന സ്ഥലത്തായതിനാൽ ചെറു മഴയിൽ പോലും റോഡിൽ നിന്നുമുള്ള ജലം ഇവിടേക്ക് റോഡിന്റെ വശത്തു കൂടെ ഒഴുകി പരിസരം നിറയും. കനത്ത മഴയായാൽ പിന്നെ ഇവിടെ ഒഴുകിയെത്തുന്ന ജലം മുട്ടോളം ആകുകയും ഓഫീസിനുള്ളിലേക്ക് കയറുകയും ചെയ്യും.ജലമൊഴുകി പോകാനുള്ള അസൗകര്യമാണ് പലപ്പോഴും മഴക്കാലങ്ങളിൽ ഈ സാഹചര്യം ഉണ്ടാകുന്നത്.കാട്ടാക്കടയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി ജലം സുഗമമായി ഒഴുകുന്നതിനു വഴി ഒരുക്കി പ്രശ്ന പരിഹാരം കണ്ടു.എന്നാൽ ഇതു ശാശ്വത പരിഹാരമല്ല എന്നു അധികൃതർ പറഞ്ഞു.
More Stories
കാറില്‍ മയക്കുമരുന്ന് കടത്ത്; ദമ്പതികള്‍ അറസ്റ്റില്‍
കാസര്‍കോട് മഞ്ചക്കല്ലില്‍ വന്‍ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ അടക്കം നാല് പേരെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ...
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവം; ഓസ്കാർ ഇവൻറസ് ഉടമക്ക് ജാമ്യം
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്റ്സ് ഉടമക്ക് ജാമ്യം. പി...
പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന പതിനാറുകാരി മരിച്ചു
തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ്...
നെയ്യാറ്റിന്‍കരയില്‍ ഗോപന്റെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നു; മകനും ബിജെപി നേതാവും പൊലീസ് സ്റ്റേഷനില്‍
നെയ്യാറ്റിന്‍കരയിലെ വയോധികന്റെ മരണത്തില്‍ കല്ലറ പൊളിച്ച് നീക്കാനുള്ള നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ മറ്റ് ചിലരും കുടുംബാംഗങ്ങളെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് താത്കാലികമായി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍...
‘അടിമുടി ദുരൂഹത’; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് കളക്ടർ
ദുരൂഹത ആരോപിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. കല്ലറ തുറക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി. സബ് കളക്ടർ ആൽഫ്രഡിൻ്റെ സാനിധ്യത്തിലാകും...
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ; പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവര്‍ത്തിക്കും
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. പാർട്ടിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താൻ ഏറ്റെടുത്തത് എന്ന് പി വി അൻവർ വ്യക്തമാക്കി. നിയമപരമായി...