November 13, 2024

വ്യാഴാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് കള്ളിക്കാട് പഞ്ചായത്ത്

Share Now

കള്ളിക്കാട്:

ജനവാസ മേഖലയെയും പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ പ്രതിഷേധിച്ചാണ് കള്ളിക്കാട് പഞ്ചായത്തിൽ വ്യാഴാഴ്ച ഹർത്താൽ ആചരിക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചത് സി.കെ.ഹരീന്ദ്രൻ എം.എൽ.എ. യുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച വൈകിട്ട് ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പന്ത ശ്രീകുമാർ ഉൾപ്പെടെ മുഴുവൻ ജനപ്രതിനിധികളും പങ്കെടുത്തു. നെയ്യാർ വനത്തിൽ നിന്നും 2.7 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് കരട് പുറത്തിറങ്ങിയിട്ടുള്ളത്. ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കണമെന്ന പഞ്ചായത്തുകളുടെ ആവശ്യം തന്നെ യോഗവും ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ആണ് കള്ളിക്കാട്. തിങ്കളാഴ്ച അമ്പൂരി പഞ്ചായത്തിലും ജനവസമേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഹർത്താൽ ആചരിച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

Previous post പാട്ടു കൂട്ടം – ഒ.എൻ.വി.കവിതാലാപന മത്സരം
Next post കനത്ത മഴയിൽ സബ് രജിസ്റ്റർ ഓഫീസിൽ വെള്ളം കയറി..