February 7, 2025

ഇന്ത്യൻ വാനമ്പാടി ലതാ മങ്കേഷ്ക്കർ അന്തരിച്ചു.

Share Now


കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.

ഇന്ത്യയുടെ സ്വാന്തം വാനമ്പാടിയായ ഗായിക ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചു. ഒരു മാസത്തിലേറെയായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്‌കര്‍. നില ഗുരുതരമായതോടെ വെന്റിലേറ്ററിലും പ്രവേശിച്ചിരുന്നു.രാവിലെ 8.12 ന് ശിവജി പാര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

ജനുവരി 11 നാണ് ലതാ മങ്കേഷ്കറെ കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് കൊവിഡിനൊപ്പം ന്യൂമോണിയ ബാധിച്ചത് അവസ്ഥ ഗുരുതരമാക്കി.

13ാംമത്തെ വയസ്സിലാണ് ലതാ മങ്കേഷ്‌കര്‍ സംഗീത ലോകത്തേതക്ക് ചുവടു വെക്കുന്നത്.
നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങൾ ആലപിച്ചു. ഇന്ത്യയുടെ വാനമ്പാടിയായി വിശേഷിപ്പിക്കുന്ന ലതാ മങ്കേഷ്‌കർക്ക് പദ്മവിഭൂഷൺ, പദ്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം തുടങ്ങിയ വിശിഷ്ട പുരസ്‌കാരങ്ങൾ ലഖ്‌ഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്കാര സാഹിതി ഡോ. ഓണക്കൂറിനെ ആദരിച്ചു.
Next post ലതാമങ്കേഷ്കറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു