December 2, 2024

അവയവദാനത്തിന് സമ്മതപത്രമേകി കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Share Now


തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനല്‍കി. സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ വര്‍ഗീസ്, മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ ചേര്‍ന്ന് സമ്മതപത്രം ഏറ്റുവാങ്ങി. തുടര്‍ന്ന് അവയവം ദാനം ചെയ്യുന്നതിന് സമ്മതപത്രം നല്‍കിയവര്‍ക്ക് മൃതസഞ്ജീവനി നല്‍കുന്ന ഡോണര്‍ കാര്‍ഡ് ഗവര്‍ണര്‍ക്ക് കൈമാറി. മൃതസഞ്ജീവനി കോ ഓര്‍ഡിനേറ്റര്‍മാരായ പി വി അനീഷ്, എസ് എല്‍ വിനോദ് കുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.


മരണാനന്തര അവയവദാനത്തിന്‍റെ ആവശ്യകതകളെയും പ്രാധാന്യത്തെയും കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിന് കൂടുതല്‍ ശില്പശാലകളും മറ്റു പരിപാടികളും സംഘടിപ്പിക്കണമെന്ന് ചടങ്ങില്‍ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ മെഡിക്കല്‍ കോളേജിലും മറ്റും നടന്നുവരുന്ന അവയവദാനപ്രക്രിയകളെക്കുറിച്ച് ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ മൃതസഞ്ജീവനി വഴി 913 പേര്‍ക്കാണ് അവയവങ്ങള്‍ മാറ്റിവച്ചത്. 323 പേരുടെ അവയവങ്ങളാണ് ഇത്രയും രോഗികള്‍ക്ക് പുതുജീവിതമേകിയത്.


Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ഷീരകര്‍ഷകരെ സഹായിക്കുവാനും പാല്‍ ഉല്പാദനം വര്‍ധിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍: മന്ത്രി ജെ ചിഞ്ചുറാണി
Next post പ്രവാസിയായ മദ്ധ്യവയസ്കനെ വിളിച്ചുവരുത്തി 26.25 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു