December 13, 2024

കഞ്ചാവും ചാരായവും പിടികൂടി. ഒരാൾ അറസ്റ്റിൽ

Share Now

നെടുമങ്ങാട് എക്സൈസ് സി.ഐയുടെ നേതൃത്വത്തിൽ വാഹന പരിശോദനയ്ക്ക് ഇടയിൽ കല്ലറ പള്ളിമുക്കിൽ നിന്നും ഒന്നേക്കാൾ കിലോ കഞ്ചാവും 10 ലിറ്റർ ചാരായവും പിടിക്കുടി

പാലോട് പേരയം സ്വദേശി വിജിൻ (30) ആണ് പിടിയിൽ ആയത്.

ഇന്ന് രാവിലെ 11. മണിക്ക് കല്ലറ പള്ളിമുക്കിൽ വാഹന പരിശോദന നടത്തി
ഇരുചക്രവാഹനത്തിൽ എത്തിയ വിജിനെ സംഘം പരിശോദിച്ചപ്പോൾ സ്കൂട്ടറിൻ്റെ അറയിൽ നിന്നും ചെറിയ പൊതികൾ ആക്കി വിൽക്കാൻ വച്ചിരുന്ന കഞ്ചാവ് ആണ് കണ്ടെത്തിയത്.

500 രൂപയ്ക്ക് ഒരു പൊതി എന്ന നിരക്കിൽ ആണ് വിൽക്കുന്നത്.
കല്ലറ കഞ്ചാവ് വില്പന നേരത്തെ എക്സൈസ് സംഘം നീരിക്ഷികുകയാണ്.

നൈസ് എന്ന കോഡ് ഭാഷ ഉപയോഗിച്ചാണ് വിൽക്കുന്നത്.

ഇയാൾ ഒരു കിലോ കഞ്ചാവ് വിൽക്കുന്നത് ഒരു ലക്ഷം രുപ ലാഭം കിട്ടുന്ന രീതിയിൽ ആണ്

തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇയാളുടെ പെരുന്തമൺ ഉള്ള വാടക വീട്ടിൽ നിന്നും 10 ലിറ്റർ ചാരയവും 200 ലിറ്റർ കോടയും പിടിച്ചെടുത്തു.
കുടാതെ 40000 രൂപ വിലവരുന്ന വാറ്റ് ഉപകരങ്ങളും പിടിച്ച് എടുത്ത് .

ലോക്കഡൗൺ സമയത്ത് ആണ് ഇയാൾ ചാരായം വാറ്റ് ആരംഭിച്ചത്.

ലിറ്ററിന് 1500 രൂപയ്ക്കണ് നൽകുന്നത്.

ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post പാടശേഖരത്തിൽ 25 ഹെക്ടറോളം നെൽകൃഷി വെള്ളത്തിനടിയിലായി.
Next post പുതിയ റേഷൻ കട അനുവദിക്കില്ല: ഭക്ഷ്യമന്ത്രി