December 9, 2024

കളിസ്ഥലം ഇനി ഫൺട്യൂറ. തലസ്ഥാനത്തെ ലുലു മാളിൽ

Share Now


ഫൺട്യൂറ തേടി കുട്ടികളും മുതിർന്നവരും. ഫൺട്യൂറയിൽ അന്താരാഷ്ട്ര നിലവാരമുള്ളവയടക്കം 100ലധികം റൈഡുകൾ.

തിരുവനന്തപുരം : 80,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള വിനോദ കേന്ദ്രം. അന്താരാഷ്ട്ര നിലവാരമുള്ള 100 ലധികം റൈഡുകൾ. സാഹസികത നിറച്ച്
റോൾ ഗ്ലൈഡർ റൈഡ് മുതൽ വിർച്വൽ റിയാൽറ്റി ഗെയിമിംഗ് സോൺ വരെ.
തലസ്ഥാനത്ത് ലുലു മാൾ തുറന്ന ആദ്യ രണ്ടു ദിവസം കൊണ്ട് തന്നെ പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ട വിനോദ കേന്ദ്രമായി ഫൺട്യൂറ മാറി.

ലുലു മാളിലെ മുഖ്യ ആകർഷണങ്ങളിലൊന്നായ ഫൺട്യൂറ എൻ്റർടെയ്ൻമെൻറ് സെൻ്ററിൽ അന്താരാഷ്ട്ര നിലവാരമുള്ള റൈഡുകളോടാണ് കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ പ്രിയമേറുന്നത്.

300 മീറ്റർ നീളത്തിലുള്ള റോൾ ഗ്ലൈഡറിൽ മാളിലെ ഫുഡ് കോർട്ടിന് മുകളിലൂടെ ഒരു സമയം ഒരാൾക്ക് ചുറ്റിയടിക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമടക്കം 27 പേർക്ക് ഒരേ സമയം കളിക്കാൻ സാധിക്കുന്ന ഫൺ വാൾ & വാൾ ക്ലൈംബിംങ് കേന്ദ്രത്തിലും തിരക്കാണ്.

6 നിരകളുള്ള ബൗളിംഗ് അലേയ്, പല തരം വിനോദങ്ങൾ ഉൾപ്പെടുത്തിയ 6000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ട്രാംപൊലിൻ പാർക്ക്, യുവാക്കൾക്കും കുട്ടികൾക്കും ഒരു പോലെ വെല്ലുവിളിയാകുന്ന കളികളുള്ള ടാഗ് അരീന, പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള കളികളടങ്ങുന്ന പ്ലേ സ്ട്രക്ചർ, 12 കുഞ്ഞൻ കാറുകൾ ഉൾക്കൊള്ളുന്ന ബംപർ കാർ ഗെയിം,7 D ഗെയിമുകൾ, 16 റൈഡർമാരെ ഒരേ സമയം ആവേശത്തിമിർപ്പിലാക്കുന്ന സ്പിന്നിംഗ് കോസ്റ്റർ, 24 പേർക്ക് ഇരിക്കാവുന്ന റിവേഴ്സ് ടൈം റൈഡ് ,12 പേരെ ഇരുത്തിയ ശേഷം 11 അടി വരെ ഉയർത്തുകയും, തല കീഴായി തിരിച്ചെത്തിക്കുകയും ചെയ്യുന്ന ഡ്രോപ്പ് ആൻഡ് ട്വിസ്റ്റ് റൈഡ്, 18 പേരെ വട്ടത്തിൽ കറക്കുകയും എതിർദിശയിൽ കറക്കുകയും ചെയ്യുന്ന ടോപ് ഡാൻസർ
തുടങ്ങി സാഹസിക റൈഡുകളാൽ സമ്പന്നമാണ് ഫൺട്യൂറ.

ഇതിനെല്ലാം പുറമെയാണ് വിർച്വൽ റിയാൽറ്റി ഗെയിമുകൾ. വ്യത്യസ്തത നിറഞ്ഞ ഈ ഗെയിമുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

ഫൺട്യൂറയിലുള്ള എല്ലാ ഗെയിമുകളുടെയും സാമഗ്രികൾ ഇറ്റലി, ബെൽജിയം, കാനഡ, യു എസ് എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.
ഫൺട്യൂറ കേന്ദ്രം രൂപകൽപന ചെയ്തതും കനേഡിയൻ സ്വദേശിയാണ്.
വിസ്തീർണ്ണം കൂടുതലൊരുക്കിത്തന്നെ ഗെയിമുകൾ ഒരോന്നായി ക്രമീകരിച്ചിരിക്കുന്നത് കൊണ്ട് തിരക്കില്ലാതെ ഗെയിമുകൾ ആസ്വദിക്കാൻ കഴിയുന്നതും ഫൺട്യൂറയെ എല്ലാവർക്കുമിടയിൽ ആകർഷകമാക്കുന്നു.ഇന്ത്യയിലെ യു എ ഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൾ റഹ്മാൻ അൽബന്നയാണ് ഫൺട്യൂറ ഉദ്ഘാടനം ചെയ്തത്.തിരുവനന്തപുരത്തെതിന് പുറമെ കൊച്ചി, ബെംഗളൂരു ലുലു മാളിലും, തൃശ്ശൂരിലെ വൈ മാളിലും ഫൺട്യൂറ പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോൺഗ്രസ് ആരുടെയും ഔദാര്യം സ്വീകരിച്ച് അധികാരത്തിനില്ല .പാലോട് രവി
Next post രാഷ്ട്ര പുനർ നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ,