January 17, 2025

വീടില്ലാത്ത  ഇരുന്നൂറോളം പേർക്ക് വീട് ലഭ്യമാക്കിയ മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  സ്വന്തം വീട് കൈവിട്ടു പോകുന്ന സ്ഥിതിയിൽ 

Share Now

കുറ്റിച്ചൽ:

വീടില്ലാത്ത  ഇരുന്നൂറോളം പേർക്ക് വീട് ലഭ്യമാക്കിയ മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  സ്വന്തം വീട് കൈവിട്ടു പോകുന്ന സ്ഥിതിയിൽ.കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പരുത്തിപ്പള്ളിചന്ദ്രന്‍-68 ന്‍റെ വീടാണ് ബാങ്ക് ജപ്തി ചെയ്യാന്‍ നടപടികളാരംഭിച്ചത്. ഒന്നര പതിറ്റാണ്ട്  കാലം ത്രിതല പഞ്ചായത്ത് ഭരണസമിതികളില്‍ ജനപ്രതിനിധിയും അതില്‍ 5വര്‍ഷം ഗ്രാമപഞ്ചായത്ത് പ്രസിഡഡന്‍റുമായിരുന്ന സി.പി.എം നേതാവാവിന്‍റെ വീട്  ആണ് ഇപ്പൊൾ   ജപ്തി ഭീഷണി നേരിടുന്നത്.

 വാടക വീട്ടിൽ കഴിയുമ്പോഴും പഞ്ചായത്ത് പ്രസിഡൻ്റ് ആയിരിക്കെ  ഇ എം എസ് ഭവന പദ്ധതിയിലൂടെ വീട് തരപ്പെടുത്താൻ സാധിക്കുമായിരുന്ന പ്രസിഡൻ്റ് അതിന് മുതിരാതെ  തന്നെക്കാൾ അർഹത ഉള്ളവരെ കണ്ടെത്തി അവർക്കൊക്കെയും വീട് ലഭ്യമാക്കി.അച്യുതാന്ദൻ മന്ത്രി സഭ അധികാരത്തിൽ ഇരിക്കുമ്പോൾ കോടിയേരി ബാലകൃഷ്ണൻ ആണ് ഏറ്റവും വേഗം പദ്ധതി നടപ്പാക്കിയ പഞ്ചായത്തിനെ  കുറ്റിച്ചലിൽ ചേർന്ന  പരിപാടിയിൽ പഞ്ചായത്തിൻ്റെയും പ്രസിഡൻ്റിനെയും വാനോളം പുകഴ്ത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.  

പതിറ്റാണ്ടുകൾ ആയുള്ള പൊതുപ്രവര്‍ത്തനത്തില്‍ കുടുംബസ്വത്തായികിട്ടിയ ലക്ഷങ്ങള്‍ വിലയുളള ഭൂമിയും വീടും ഒക്കെ കയ്യായച്ചുള്ള സഹയങ്ങളിലും  പൊതു ആവശ്യങ്ങൾക്കായി ഉള്ള ഓട്ടത്തിൽ ഉണ്ടായ ബാധ്യതകൾ വീട്ടാനും ഒക്കെയായി വിൽക്കേണ്ടി വന്നു.പിന്നെ  വാടക വീടുകളിലായിരുന്നു അഭയം.ഇതിനിടെ പല പദ്ധതികൾ വന്നു എങ്കിലും തന്നെക്കാൾ അർഹരായ ആളുകളെ കയറ്റി വിട്ട് ചന്ദ്രൻ തൻ്റെ  കടകമകളായി കണ്ട് സന്തോഷിച്ചു. സര്ക്കാര് ഭവന പദ്ധതിയിൽ 650 ചതുരശ്ര അടിയിൽ ആണ് വീട് അനുമതി.15 വർഷം മുൻപ് ബാങ്ക് വായ്പ തരപ്പെടുത്തി പരുത്തിപള്ളിയിൽ നിന്നും കുറ്റിച്ചല്‍ ചാമുണ്ഡി നഗറില്‍ കഷ്ടിച്ച് ഓട്ടോ റിക്ഷ മാത്രം കടന്നുപോകാന്‍ തക്ക വീതിയുള്ള റോഡരുകില്‍ 8 സെന്‍റ് ഭൂമിയും നൂറ്റാണ്ട് തന്നെ പഴക്കുമുള്ള വീടും    സ്വന്തമാക്കി. വായ്പ കൃത്യമായി തിരിച്ചടച്ചതോടെ പുതിയ വീടുവയ്ക്കാന്‍ 270000/-രൂപബാങ്ക് വായ്പ നല്‍കി.അപോഴും ആദർശവും നീതിയും കൈവിടാത്ത ചദ്രൻ സര്ക്കാര് മാനദണ്ഡങ്ങൾ  പലിച്ചുള്ള 650 ചരുശ്ര അടി വീട് തന്നെ മതി എന്ന് തീരുമാനിച്ചു  പണി തുടങ്ങികോവിഡ് കാലം വരെ  വായ്പ തിരിച്ചടവ് മുടക്കം വരുത്തിയില്ല.കോവിഡ് പ്രതിസന്ധിയും,മക്കളുടെ പഠനവും വായ്പ തിരിച്ചടവ് മുടങ്ങി. പലപ്പോഴായി മുടക്കം തീർക്കാൻ ശ്രമിച്ചു തുക അടച്ചു അതെല്ലാം ഇപ്പൊൾ വായ്പയെക്കാൾ തിരിച്ചടവു ആകുകയും ചെയ്തു.അതെ സമയം പലിശയും കൂട്ടുപലിശയും ഒക്കെയായി ബാധ്യത ലക്ഷങ്ങൾ കൂടി.ഇപ്പോള്‍ ബാങ്ക് ജപ്തിചെയ്യുന്നതിനുനടപടികള്‍ സ്വീകരിച്ചതായി നോട്ടീസും നല്‍കി. 

കെട്ടിടം മേല്‍ക്കൂര വാർക്കുകയും ചെയ്ത് വീടിന്‍റെ മുന്നിലും പിന്നിലും വാതിലുകള്‍ സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റ് അടച്ചുറപ്പുകൾ ഇന്നും ഈ വീടിനില്ല .വൈദ്യുതീകരണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ വീടിനായി വൈദ്യുതി താത്കാലിക അപേക്ഷ നൽകി   വാണിജ്യ  നിരക്കിൽ  എടുത്തിരിക്കുകയാണ്.

കെ.എസ്.വൈ.എഫിന്‍റെ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി അംഗമായി രാഷ്ട്രിയരംഗത്തെത്തിയ പരുത്തിപ്പള്ളി ചന്ദ്രന്‍ ഡി.വൈ.എഫ്.ഐയുടെ കാട്ടാക്കട ഏര്യ സെക്രട്ടറിയായും, പ്രസിഡന്‍റായും ഏറെക്കാലം പ്രവര്‍ത്തിച്ചു.പിന്നീട് സി .പി.എം കാട്ടാക്കട ഏര്യകമ്മിറ്റിഅംഗമായി18 വര്‍ഷം,ഏര്യസെന്‍റര്‍ അംഗവുമായിരുന്ന  പരുത്തിപ്പള്ളി ചന്ദ്രന്‍ ദീര്‍ഘകാലം  സി .പി.എംകുറ്റിച്ചല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. കര്‍ഷക സംഘം ഏര്യസെക്രട്ടറി , പ്രസിഡന്‍റ് ,ജില്ലാകമ്മിറ്റിഅംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചിരുന്നു.പരുത്തിപ്പള്ളി ചന്ദ്രന്‍ പ്രസിഡന്‍റായിരുന്ന കാലയളവില്‍ ലൈഫ് മിഷന്‍ വഴി ജില്ലയില്‍ ഏറ്റവും കൂടുതല്‍  വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതിന്  ജില്ലാപഞ്ചായത്ത് അവാര്‍ഡും നല്‍കിയിട്ടുണ്ട്

താന്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നപ്പോള്‍ ദിനപത്രങ്ങളിലും ആനുകാലികപ്രസിദ്ധീകരണങ്ങളിലും തന്നെ കുറിച്ച് വന്നവാര്‍ത്തകളും, പുസ്തകങ്ങളും ഒരുപെട്ടിയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്  കൈവിട്ടു പോകാവുന്ന സ്വന്തം വീടിൻ്റെ ആധാര പകർപ്പിന് ഒപ്പം.

Leave a Reply

Your email address will not be published. Required fields are marked *

Previous post സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് കുത്തകകളുടെ ശ്രമമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.
Next post കെപിപിഎ സ്നേഹ കൂട്ടായ്മയിൽ  നൂറാം ജന്മദിനം  ആഘോഷിച്ച മുതിർന്ന അംഗത്തിന്  മധുരവും പൊന്നാടയും നൽകി ആദരിച്ചു.