December 13, 2024

ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ജോയിന്‍റ് ഡയറക്ടര്‍ പി.ഷാജി വിരമിച്ചു

Share Now

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ജോയിന്‍റ് ഡയറക്ടര്‍ പി. ഷാജി സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. നിരവധി കേസുകളില്‍ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനെ സഹായിച്ച ഷാജി 24 വര്‍ഷത്തെ സേവനത്തിനുശേഷമാണ് വിരമിച്ചത്.

1999 ല്‍ സയന്‍റിഫിക് ഓഫീസര്‍ ആയി സര്‍വ്വീസില്‍ പ്രവേശിച്ച ഇദ്ദേഹം കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് ലബോറട്ടറി തലവന്‍, തൃശ്ശൂരിലെ കേരളാ പോലീസ് അക്കാഡമിയില്‍ സൈബര്‍ ഫോറന്‍സിക് വിഭാഗം തലവന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചു.

ഏറെ ജനശ്രദ്ധയാര്‍ജ്ജിച്ച പാലക്കാട്ടെ മധുവിന്റെ ആള്‍ക്കൂട്ടക്കൊലപാതകം, ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം എന്നീ കേസുകളില്‍ പി. ഷാജി നല്‍കിയ സൈബര്‍ പരിശോധന റിപ്പോര്‍ട്ട് കോടതിയുടെ പ്രത്യേക അനുമോദനത്തിന് അര്‍ഹമായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ.ആര്‍. ശൈലജ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു
Next post മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ചു