നിരോധിത മത്സ്യം വളർത്തൽ ഫിഷറീസ് വകുപ്പ് റെയ്ഡ് ചെയ്തു നശിപ്പിച്ചു.
കാട്ടാക്കട:
നിരോധിത മൽസ്യമായ ആഫ്രിക്കൻ മൂഷിയെ വളർത്തിയതിനു ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡറക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്‌ഥ സംഘം അപ്രതീക്ഷിത പരിശോധന നടത്തി നടപടി സ്വീകരിച്ചു.
കാട്ടാക്കട അഞ്ചുതെങ്ങിൻമൂഡ് സ്വകാര്യ മത്സ്യ കൃഷിയിടത്തിൽ ആണ് പ്രത്യേക കുളം തയാറാക്കി പതിനായായിരത്തോളം ആഫ്രിക്കൻ മൂഷി കുഞ്ഞുങ്ങളെ വളർത്തിയത്.ട്രെയിൻ മാർഗ്ഗം എത്തിച്ച കുഞ്ഞുങ്ങളെ ഇവിടെ അനധികൃതമായി രഹസ്യമായി വളർത്തുകയായിരുന്നു.ഫിഷറീസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.കണ്ടെത്തിയ മുഴുവൻ മത്സ്യവും നശിപ്പിക്കുകയും ഉടമ അമലിന്റെ പേരിൽ കേസ് എടുക്കുകയും ചെയ്തതതായി അസിസ്റ്റന്റ് ഡയറക്റ്റർ പറഞ്ഞു. നെയ്യാർ ഡാം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അനിത, സീഡ് ജില്ലാ രജിസ്‌ട്രേഷൻ പ്രോജക്ട് കോ ഓർഡിനേറ്റർ ദീപ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി എടുത്തത്.
പിടിച്ചെടുത്തു നശിപ്പിച്ചവ അരലക്ഷത്തിലധികം രൂപയുടെ മൂല്യം ഉണ്ട്. വളരെ പെട്ടെന്നുതന്നെ വളർച്ചയെത്തുകയും മറ്റ് മത്സ്യങ്ങളെ അപേക്ഷിച്ചു ഉയർന്ന രീതിയിൽ പ്രജനനം നടത്തുന്ന ഇവ മത്സ്യകൃഷിക്കനുയോജ്യമായതും കൂടുതൽ ആദായം ലഭിക്കുന്ന ഒരിനമാണ് എങ്കിലും കേരളത്തിലെ ജലാശയങ്ങളിൽ ഒരു അധിനിവേശ ജീവിയായി കാണപ്പെടുന്ന ആഫ്രിക്കൻ മൂഷി പല തനതു ജീവി വർഗ്ഗങ്ങൾക്കും നാടൻ മത്സ്യങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണിയാണ്
. ഇക്കാരണങ്ങൾ നിരത്തിയാണ് ഇവയെ വളർത്തുന്നത് നിരോധിച്ചത്. കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ 2017 ലാണ് വിജ്ഞാപനമിറക്കിയത്.കേന്ദ്ര സര്‍ക്കാര്‍ 2013 ജനുവരിയിലെ സര്‍ക്കുലര്‍ പ്രകാരം ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കൃഷി നിരോധിക്കണമെന്ന ഫിഷറീസ് ഡയറക്ടറുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിൽ കൂടി സംസ്ഥാന സർക്കാരുംവിജ്ഞാപനമിറക്കിയത്.