ആദ്യമായി ഒരു വാർഡിൽ വികസന രേഖ പുറത്തിറക്കി
ആര്യനാട്:ആദ്യമായി ഒരു വാർഡിൽ വികസന രേഖ പുറത്തിറക്കി.തിരുവനന്തപുരം ജില്ലയിൽ ആര്യനാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ആയ ഈഞ്ചപുരിയിൽ ആണ് കാല്‍നൂറ്റാണ്ടിലെ വികസന സ്വപ്നങ്ങൾ പ്രതിപാദിച്ചു കൊണ്ടുള്ള വികസന രേഖ പുറത്തിറക്കിയത്.2022 മുതൽ 2047 വരെയുള്ള വികസനത്തിന് നാട്ടിലെ എല്ലാ മേഖലയുമായും ആശയവിനിമയം നടത്തിയാണ് പഞ്ചവത്സര പദ്ധതിയും കാൽനൂറ്റാണ്ട് കാലത്തെ വികസന രേഖയും പുറത്തിറക്കിയത്.ഈഞ്ചപുരിയിലെ നടന്ന ചടങ്ങിൽ വാർഡ് അംഗം ഈഞ്ചപുരി രാജേന്ദ്രൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജുമോഹനു വികസന രേഖ കൈമാറി. പഞ്ചായത്ത് തലത്തിൽ വികസന രേഖ തയാറാക്കുമെങ്കിലും വാർഡ് തലത്തിൽ രേഖ തയാറാക്കി വരുമ്പോൾ കൂടുതൽ ആശയങ്ങൾ വരുകയും അത് പദ്ധതികളായി നടപ്പാക്കാൻ സാധ്യത കൂടുകയും ചെയ്യുമെന്നും ജനങ്ങളുടെ ഹിതനുസരിച്ചു പദ്ധതികൾ നടപ്പാക്കാൻ ഏറെ പ്രയോജനകരം എന്നു പ്രസിഡന്റ് പറഞ്ഞു.സിഡിഎസ് അംഗം അനിതാകുമാരി, അംഗൻ വാടി കോ ഓർഡിനേറ്റർ മേരി എസ്,ആശാവർക്കാർ ദമയന്തി എൻ,എ ഡി എസ് സെക്രട്ടറി പ്രമീള,ചെയർ പേഴ്സൻ സൗമ്യ,പിവി വിജയൻ,എൻ കെ രാജൻ,എ ബാബു,റ്റി കെ മണി, കാവ്യ,ഷൈനി,ധനുജ,ശിൽപ തുടങ്ങിയവർ സന്നിഹിതരായി.
More Stories
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പിൽ...
യുജിസി കരട് നിര്‍ദേശം ഫെഡറല്‍ വിരുദ്ധം; സംസ്ഥാനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തും; രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തും; കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് എംവി ഗോവിന്ദന്
ഫെഡറലിസം സംരക്ഷിക്കാന്‍ വേണ്ടി മോദി സര്‍ക്കാരിനെതിരെ പോരാട്ടം അനിവാര്യമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ യുജിസിയുടെ പുതിയ കരട് നിര്‍ദേശങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. . ഭരണഘടനയുടെ...
വെറുതെയല്ല സ്തുതിഗീതം; പിണറായി വിജയനെ പുകഴ്ത്തി ഗാനം രചിച്ച ചിത്രസേനന് അപേക്ഷിക്കുന്നതിന് മുന്നേ ജോലി; വിവാദത്തിലായി നിയമനം
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ‘കാവലാൾ’ പാട്ടെഴുതിയ പൂവത്തൂർ സേനന്റെ നിയമനം വിവാദത്തിൽ. പൊതുവിതരണ വകുപ്പിൽ നിന്നും വിരമിച്ച ചിത്രസേനന് ധനവകുപ്പിൽ പുനർനിയമനം ലഭിക്കുകയായിരുന്നു. 2024 ഏപ്രിൽ...
സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെയെന്ന് സ്ഥിരീകരണം, പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ ലക്ഷ്യം മോഷണം തന്നെയെന്ന് സ്ഥിരീകരണം. പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് കേസിൽ പൊലീസ് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച...
’41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണം’; ഗോപന് സ്വാമിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്
നെയ്യാറ്റിൻകര ഗോപന് സ്വാമിയുടെ കല്ലറ പൊളിക്കല്‍ കേസ് ഹൈക്കോടതിയിലേക്ക്. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കല്ലറ പൊളിക്കാനുള്ള...
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ
അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം...