December 12, 2024

കുഴിയിൽ വീണ പശുവിനു രക്ഷകരായി അഗ്നിരക്ഷാ സേന

Share Now

നെടുമങ്ങാട് മൂന്നാനക്കുഴി ചുമടുതാങ്ങി അനീഷ് ഭവനിൽ അനീഷിന്റെ പശുവാണ് വീടിന് താഴെയുള്ള കുഴിയിൽ വീണത്. ഇന്ന് ഉച്ചയോടെ യാണ് സംഭവം. ഏറെ പരിശ്രമിച്ചിട്ടും പശുവിനെ എണീപ്പിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് അഗ്നിശമന സേനയെ വിളിക്കുകയായിരുന്നു. നെടുമങ്ങാട് നിന്ന് സ്റ്റേഷൻ ഓഫീസർ വിൻസെന്റിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ എണീക്കാൻ കഴിയാതെ കിടന്ന പശുവിനെ കമുകിൻ തടിയിൽ കെട്ടി നാട്ടുകാരുടെയും സഹായത്താൽ കുത്തനെയുള്ള കയറ്റത്തിൽ നൂറു മീറ്റർ ചുമന്നു കൊണ്ട് തൊഴുത്തിൽ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അനധികൃതമായ ഭൂമി സമ്പാദിച്ചവരിൽ നിന്നും പിടിച്ചെടുത്തിട്ടായാലും  അർഹരായ മുഴുവൻ പേർക്കും  ഭൂമി നൽകും.മന്ത്രി പി രാജൻ.
Next post നാടിന്റെ സ്പന്ദനം അറിഞ്ഞു പദ്ധതികൾ നടപ്പാക്കണം.അഡ്വ.ആർ വി രാജേഷ്