November 13, 2024

ഫയർ സ്റ്റേഷന്‌ പുതിയ ആസ്ഥാന മന്ദിരം പണിയണം : അഡ്വ:ജി. സ്റ്റീഫൻ എം എൽ എ

Share Now

വിതുര: വിതുര ഫയർ സ്റ്റേഷന്‌ പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കണമെന്ന് അഭ്യർത്ഥിച്ച്‌ എം എൽ എ അഡ്വ:ജി.സ്റ്റീഫൻ ഇന്ന് നിയമ സഭയിൽ സബ്മിഷൻ ഉന്നയിച്ചു. നിലവില്‍ വിതുര ഫയര്‍ സ്റ്റേഷന്‍ കെട്ടിടം പ്രവര്‍ത്തിക്കുന്നത് 2014-ല്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക സംവിധാനത്തിലാണ്. വനമേഖലയോട്‌ ചേർന്ന പ്രദേശമെന്ന നിലയിലും, സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രം എന്ന നിലയിലും പ്രത്യേക പരിഗണന നൽകി പുതിയ കെട്ടിടവും വാഹനങ്ങളും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കണമെന്നും സബ്മിഷനിലൂടെ എം എൽ എ സർക്കാരിനോട്‌ അഭ്യർത്ഥിച്ചു.

വിതുര, തൊളിക്കോട് വില്ലേജുകളില്‍ അനുയോജ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അവ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. ആയതിനാൽ ഉചിതമായ സ്ഥലം കണ്ടെത്തി സര്‍ക്കാരിന് ലഭ്യമാക്കുന്നപക്ഷം ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗത്തിൽ ഉറപ്പ്‌ നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post റബ്ബർ ടാപ്പിംഗ് പരിശീലനത്തിന് തുടക്കമിട്ട് ഗീതാഞ്ജലി
Next post നെയ്യാറിനു വേണ്ടി പോരാടിയ  ഡാളി  അമ്മൂമ്മ ആശ്രയമില്ലാതെ.ഒരാഴ്ച്ച  കിടന്നതു ഭക്ഷണം ഇല്ലാതെ