December 14, 2024

ബെൽറ്റിലെ വളയം നാവിലും കീഴ്താടിയിലുമായി കുടിങ്ങി വേദനയിൽ പുളഞ്ഞ ഡോബര്മാനു അഗ്നിരക്ഷാസേന ആശ്വാസമേകി .

Share Now

ബെൽറ്റിലെ വളയം നാവിലും കീഴ്താടിയിലുമായി കുടിങ്ങി വേദനയിൽ പുളഞ്ഞ ഡോബര്മാനു അഗ്നിരക്ഷാസേന ആശ്വാസമേകി .

കാട്ടാക്കട :

ബെൽറ്റിലെ വളയം നാവിലും കീഴ്താടിയിലുമായി കുടിങ്ങി വേദനയിൽ പുളഞ്ഞ ഡോബര്മാനു അഗ്നിരക്ഷാസേന ആശ്വാസമേകി .കിള്ളി മൈലോട്ടുകോണം ആദികേഷിന്റെ കാർത്തിക ഭവനിൽ ആണ് വീട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം അഭ്യർത്ഥിച്ചത്.തിങ്കളാഴ്ച വൈകുന്നേരം അഞ്ചേമുക്കാൽ മണിയോടെയാണ് കാട്ടാക്കട അഗ്നിരക്ഷാസേന യൂണിറ്റ് എത്തി ബോൾട്ട് കട്ടർ ഉപയോഗിച്ച് നായയെ രക്ഷിച്ചത്.കഴിഞ്ഞ മൂന്നു ദിവസമായി നായ ഇത് കാരണം ബുദ്ധിമുട്ടിയിരുന്നു.നായയെ അടുത്തിടെയാണ് ഇവിടെ എത്തിച്ചത് .വേദനയിൽ അക്രമിക്കുമോ എന്ന ഭയം ഉള്ളതിനാൽ നായയുമായി അടുപ്പമുള്ള ആളെ എത്തിച്ച ശേഷമാണ് അഗ്നിരക്ഷാസേനയുടെ സഹായം അഭ്യർത്ഥിച്ചു വളയം മുറിച്ചു നീക്കിയത്. സേനാംഗങ്ങളായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുരളീധരൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജീവരാജ്, ശ്രീക്കുട്ടൻ, ഇന്ത്രകാന്ത്, ബിനീഷ് എന്നിവർ ചേർന്ന് നായയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെഎസ്ആർടിസി സിറ്റി റൈഡ്; 18ന് തുടക്കമാകും
Next post ഏഷ്യ ടോപ് ഡോക്ടർ അവാർഡ് കരസ്ഥമാക്കി തിരുവനന്തപുരം പേയാട്സ്  സ്വദേശി സഞ്ജിത്‌ സത്യൻ എസ്