കിണറ്റിൽ ഓക്സിജൻ കിട്ടാതെ കുഴഞ്ഞ ആളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
.കാട്ടാക്കട;കിണറ്റിൽ അകപ്പെട്ട കോഴിയെ രക്ഷിക്കാൻ ഇറങ്ങിയ ആൾ ഓക്സിജൻ കിട്ടാതെ കുഴങ്ങി.ഇയാളെ രക്ഷിക്കാൻ ഇറങ്ങിയവരും ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് തിരികെ കയറി.കാട്ടാക്കട അഗ്നിരക്ഷാ സേനയെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
കാട്ടാക്കട കട്ടക്കോട് ചാത്തിയോട് കൃപ നിലയത്തിൽ ജ്ഞാനദാസ് ആണ് വർഷങ്ങളായി ഉപയോഗിക്കാതിരുന്ന കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാനായി ഇറങ്ങിയത്. ചൊവാഴ്ച ഉച്ചയ്ക്ക് 3 15 ഓടെയാണ് സംഭവം.കിണറ്റിലിറങ്ങിയ ഞാനദാസിന് വായു കിട്ടാതെ തളർച്ച അനുഭവപ്പെട്ടു ഇയാളുടെയും പുറത്തു നിന്നവരുടെ ബഹളവും കേട്ടു ഓടിയെത്തിയ സമീപവാസികളിൽ രണ്ടുപേർ കിണറ്റിൽ ഇറങ്ങി എങ്കിലും വായു കിട്ടാത്തതിനെ തുടർന്ന് തിരികെ കയറി.ഇതോടെയാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. സേനയെത്തി ഫയർ ആൻഡ് റീസ്‌ക്യു ഓഫീസർ ശരത് ചന്ദ്ര കുമാർ ബി എ സെറ്റ് ധാരിച്ചാണ് കിണറ്റിൽ ഇറങ്ങി ഞാനദാസിനെ കരക്കെതിച്ചത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ജ്ഞാനദാസിന് ജീവൻ നഷ്ടപ്പെടാതെ രക്ഷികനായത് എന്നു ഫയർ ആൻഡ് റസ്‌ക്യു ഉദ്യോഗസ്ഥർ പറഞ്ഞു.ഞാനദാസിന് പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷൻ ഓഫീസർ തുളസീധരൻ, സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ പ്രശോഭിന്റെ നേതൃത്വത്തിൽ ഡിപിൻ,അനിൽ,മഹേന്ദ്രൻ, ഡ്രൈവർ അലക്‌സാണ്ടർ, ബൈജേന്ദ്ര കുമാർ, ഹോം ഗാർഡ് രാജേഷ്,സെൽവദാസ്,അലക്‌സ് കെ ഡാനിയേൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.