January 19, 2025

നെയ്യാറും പരിസര പ്രദേശത്തും ഫയർ ആൻഡ് റെസ്‌ക്യു പരിശോധന നടത്തി.

Share Now

നെയ്യാർ ഡാം:നെയ്യാർ ഡാം ജല സംഭരണി തുറന്നിരിക്കുന്ന സാഹചര്യത്തിൽ വെള്ളം കയറി അത്യാഹിതം സംഭവിക്കാൻ സാധ്യത ഉള്ള ഇടങ്ങളിൽ മുൻകരുതൽ ആയും നിലവിലെ അവസ്ഥകൾ പരിശോധിക്കുന്നതിനും നെയ്യാർ ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ പരിധിയിൽ ഉദ്യോഗസ്ഥർ വിവിധ ഇടങ്ങൾ സന്ദർശിച്ചു വിലയിരുത്തി. 

തീയറ്റർ ജംഗ്ഷൻ, മൈതാനം,രണ്ടാം തോട്,മഞ്ചാടി മൂട്, കോട്ടൂർ, കാവടി മൂട് എന്നിവിടങ്ങളിൽ ആണ് പ്രധാനമായും സംഘം എത്തിയത്. അത്യാഹിതം സംഭിച്ചാൽ പെട്ടെന്ന് എത്തിപ്പെടാനും രക്ഷാ പ്രവർത്തനത്തിനുള്ള സാധ്യതകളും ഒക്കെ വിലയിരുത്തി.


നെയ്യാർ ജലസംഭരണിയിൽ 84.750 മീറ്റർ ആണ് പരമാവധി ജല നിരപ്പ് ഇപ്പോൾ 84.1 മീറ്റർ ജല നിരപ്പുണ്ട്.മഴക്ക്  നേരിയ ശമനം ഉണ്ടെങ്കിലും ജല നിരപ്പ് ഇതേ നിലയിൽ ക്രമീകരിക്കുന്നതിനായി ഇന്നിയും നാലു ഷട്ടറുകളും തുറന്നേക്കാം.ഈ അവസരത്തിൽ ജലം ഒഴുക്ക് എവിടെ വരെ എത്താനുള്ള സാധ്യത ഉണ്ടെന്നും ഈ അവസരത്തിൽ ഉദ്യോഗസ്ഥർ പരിശോധിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുഗോപാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരവിന്ദ്, ശ്രീജിത്ത്, ഡ്രൈവർ രാജൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അതി ദരിദ്രരുടെ പട്ടിക ഡിസംബറോടെ പൂർത്തിയാകും .ഗോവിന്ദൻ മാസ്റ്റർ
Next post നാലാമത് സത്യജിത് റേ പുരസ്കാരം ബി. ഗോപാൽ ഏറ്റുവാങ്ങി.