ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.ഒരാൾ അറസ്റ്റിൽ
ആര്യനാട്:
ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട ഒരാളെ സംഘം കസ്റ്റഡിയിലെടുത്തു. മാർത്തോമ പള്ളിക്ക് സമീപംതാമസിക്കുന്ന അസ്കർ മൻസിലിൽ മുഹമ്മദ് അഫ്സൽ 22 നെയാണ് [പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടടുത്തു ആര്യനാട് റേഞ്ച് എക്സസൈസും നെടുമങ്ങാട് എക്സൈസ് സർക്കിൾ പ്രത്യേക സംഘവും കാപ്പിക്കാട്, ഇറയാംകോട് ഭാഗത്ത് നടത്തിയ പെട്രോളിങ്ങിനിടെയാണ് KL01 BF 7940 രജിസ്ട്രേഷൻ നമ്പർ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 1.160 കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്. കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസിൽ NDPSനിയമം വകുപ്പ് 20(b)(ii)(A)പ്രകാരം ക്രൈം നമ്പർ 4 /2022 ആയി കേസ് രജിസ്റ്റർ ചെയ്തു കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശ് പ്രെവെൻറ്റീവ് ഓഫീസർ സതീഷ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ജി വി ശ്രീകുമാർ,സൂരജ്, സുജിത്ത്,ബ്ലെസ്സൺ എസ് സത്യൻ, നജ്മുദ്ദീൻ എന്നിവർ ആണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്..
More Stories
കാറില്‍ മയക്കുമരുന്ന് കടത്ത്; ദമ്പതികള്‍ അറസ്റ്റില്‍
കാസര്‍കോട് മഞ്ചക്കല്ലില്‍ വന്‍ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ അടക്കം നാല് പേരെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ...
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവം; ഓസ്കാർ ഇവൻറസ് ഉടമക്ക് ജാമ്യം
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്റ്സ് ഉടമക്ക് ജാമ്യം. പി...
പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന പതിനാറുകാരി മരിച്ചു
തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ്...
നെയ്യാറ്റിന്‍കരയില്‍ ഗോപന്റെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നു; മകനും ബിജെപി നേതാവും പൊലീസ് സ്റ്റേഷനില്‍
നെയ്യാറ്റിന്‍കരയിലെ വയോധികന്റെ മരണത്തില്‍ കല്ലറ പൊളിച്ച് നീക്കാനുള്ള നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ മറ്റ് ചിലരും കുടുംബാംഗങ്ങളെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് താത്കാലികമായി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍...
‘അടിമുടി ദുരൂഹത’; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് കളക്ടർ
ദുരൂഹത ആരോപിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. കല്ലറ തുറക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി. സബ് കളക്ടർ ആൽഫ്രഡിൻ്റെ സാനിധ്യത്തിലാകും...
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ; പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവര്‍ത്തിക്കും
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. പാർട്ടിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താൻ ഏറ്റെടുത്തത് എന്ന് പി വി അൻവർ വ്യക്തമാക്കി. നിയമപരമായി...