കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്
കൊച്ചിയിലെ കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങും.
കുറുവ സംഘാംഗം സന്തോഷ് ശെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കർണാടക സ്വദേശികളായ കുട്ടവഞ്ചിക്കാർ ഇവിടെ താമസം തുടങ്ങിയിട്ടു വർഷങ്ങളായി. ഇവരെയും നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കും. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
അതേസമയം, മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. കുറവ സംഘാംഗം സന്തോഷ് സെൽവന്റെ ബന്ധുവാണ് മണികണ്ഠൻ. കുറുവ സംഘത്തിന്റെ മോഷണത്തിൽ പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മണികണ്ഠനെ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എപ്പോൾ അറിയിച്ചാലും മരട് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് ഇയാൾക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
More Stories
പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍; പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ 20 കാരിയെ അവളുടെ അച്ഛനും ബന്ധുവും ചേര്‍ന്ന് വെടിവച്ചു കൊന്നു. സംഭവത്തിന് ശേഷം പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ജനുവരി 14 ചൊവ്വാഴ്ച ഗ്വാളിയോറിലെ...
യുവതി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; കാരണം അജ്ഞാതം
ലക്നൗ: യുവതി ഓട്ടോ ഡ്രൈവവറുടെ മുഖത്തടിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപുറിലാണ് സംഭവം. എന്നാല്‍ അടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. യാത്രക്കൂലി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി തന്നെ അടിച്ചതെന്ന്...
ഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും
ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചികയില്‍ എറണാകുളവും. ഡച്ച് ടെക്നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം. 500 നഗരങ്ങളാണ് പട്ടികയില്‍...
സമൂസയ്ക്കുള്ളില്‍ ചത്ത പല്ലി; തൃശൂരില്‍ കട പൂട്ടിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍
തൃശൂര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ചായക്കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ പല്ലിയെ കണ്ടെത്തിയതായി പരാതി. ബസ് സ്റ്റാന്റിന് സമീപം കൂടല്‍മാണിക്യം റോഡിന്റെ വശത്ത് പ്രവര്‍ത്തിക്കുന്ന ബബിള്‍ ടീ...
ഗോപന്റെ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും; വിപുലമായ സമാധി ചടങ്ങുകളോടെയാണ് സംസ്കാരം
നെയ്യാറ്റിന്‍കരയിലെ ഗോപന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെയാണ്...
പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ
രാജിവച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ. പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷയാണ് പിൻവലിച്ചത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6...