February 7, 2025

ഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും

Share Now

ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചികയില്‍ എറണാകുളവും. ഡച്ച് ടെക്‌നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്‌സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം. 500 നഗരങ്ങളാണ് പട്ടികയില്‍ ആകെയുള്ളത്. കൊളംബിയയിലെ ബാരന്‍ക്വില്ല നഗരമാണ് ടോംടോം ട്രാഫിക് ഇന്‍ഡക്‌സില്‍ ഒന്നാമത്. രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ കൊല്‍ക്കത്തയും ബെംഗളൂരുവും പുണെയും ആണ്.

62 രാജ്യങ്ങളിലെ വാഹന ഗതാഗതം നിരീക്ഷിച്ച് തയ്യാറാക്കുന്നതാണ് ടോംടോം ട്രാഫിക് ഇന്‍ഡെക്സ്. ഇതുപ്രകാരം കൊല്‍ക്കത്തയില്‍ പത്തുകിലോമീറ്റര്‍ ദൂരം താണ്ടാന്‍ വേണ്ട ശരാശരി സമയം 34 മിനിട്ടും 33 സെക്കന്‍ഡുമാണ്. ബെംഗളുരുവില്‍ 34 മിനിറ്റും 10 സെക്കന്‍ഡും. എറണാകുളത്ത് 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 30 സെക്കന്‍ഡും വേണം. ഒരു വര്‍ഷത്തെ കണക്കെടുത്താല്‍, 88 മണിക്കൂറാണ് സമയനഷ്ടം.

ട്രാഫിക് ബ്ലോക് ഏറ്റവും കുറവുള്ള കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്‌സില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വേണ്ട ശരാശരി സമയം 8 മിനിറ്റും 36 സെക്കന്‍ഡും മാത്രമാണെന്ന് ടോംടോം ട്രാഫിക് ഇന്‍ഡെക്‌സ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സമൂസയ്ക്കുള്ളില്‍ ചത്ത പല്ലി; തൃശൂരില്‍ കട പൂട്ടിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍
Next post യുവതി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; കാരണം അജ്ഞാതം