February 15, 2025

വീണ്ടും കാട്ടുപോത്തിന്റെ സാന്നിദ്ധ്യം

Share Now

ആര്യനാട്:ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരി മൈലമൂട് പാറമുകളിൽ വീണ്ടും കാട്ടുപോത്തിനെ കണ്ടു.ഇന്നലെ(വെള്ളി) വൈകിട്ട് അഞ്ചരയോടെയാണ് പ്രദേശവാസികൾ കാട്ടുപോത്തിനെ കണ്ടത്.കഴിഞ്ഞ മാസവും ഈ പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.ഇതേത്തുടർന്ന് വനം വകുപ്പ് അധികൃതരും റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങളും എത്തി വീണ്ടും കാട്ട് പോത്തിനെ വനമേഖലയിലേയ്ക്ക് വിരട്ടി ഓടിച്ചു. വീണ്ടും കാട്ടുപോത്തിന്റെ സാന്നിദ്ധ്യം ഫോറസ്റ്റ് അധികൃതരെ അറിയിച്ചു.രാത്രി വൈകിയതിനാൽ വെളിച്ചക്കുറവുകാരണം തിരച്ചിൽ സാദ്ധ്യമല്ലാത്തതിനാൽ സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തുമെന്ന് ഫോറസ് അധികൃതർ അറിയിച്ചതായി വാർഡ് മെമ്പർ ഈഞ്ചപ്പുരി രാജേന്ദ്രൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാക്കടയിൽ വീട്ടിൽ ഒളിപ്പിച്ച 187 കിലോ കഞ്ചാവ് പിടികൂടി.
Next post വയോജനങ്ങൾക്ക് മഹിളാമോർച്ചയുടെ ആദരം