January 13, 2025

വെള്ളറടയിലും പരിസരത്തും ഉണ്ടായ ഭൂചലനം 1.9 തീവ്രത രേഖപ്പെടുത്തി

Share Now


28 മുതൽ 30 സെക്കന്റ് വരെ നീണ്ടു നിന്നതായും രേഖ

കാട്ടാക്കട :
വെള്ളറട ,കള്ളിക്കാട് തുടങ്ങി വിവിധ പ്രദേശങ്ങളിൽ ഉണ്ടായ ഭൂചലനം  നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് പീച്ചി ഒബ്‌സർവേറ്ററിയിൽ നിന്നും ലഭിച്ച് റിപ്പോർട്ട് പ്രകാരം 1.9 തീവ്രത രേഖപ്പെടുത്തി. 28 മുതൽ 30 സെക്കന്റ് വരെ നീണ്ടു നിന്നതായും ഇവിടെ  രേഖപ്പെടുത്തിയിട്ടുണ്ട്.  
 വെള്ളറട,  നെയ്യാർഡാം ,അമ്പൂരി, പൂഴനാട്  തുടങ്ങി  10 കിലോമീറ്റർ ചുറ്റളവിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. വെള്ളറടയിൽ,   അമ്പൂരി , മായം   കുതാളി,പന്നിമല, കുരിശ് മലയുടെ താഴ് വാരം എന്നിവിടങ്ങളിലും വാഴിച്ചൽ, പേരെക്കോണം , മണ്ഡപത്തിൻകടവ് എന്നിവിടങ്ങളിലും ചലനമുണ്ടായി.   കള്ളിക്കാട് പഞ്ചായത്തിലെ  കള്ളിക്കാട് വാർഡ്,നെയ്യാർഡാം, നിരപ്പുകാല, പന്ത   മൈലക്കര, നെയ്യാർ അണക്കെട്ടിന്റെ മായം,ചെറുപ്പണ    ഭാഗത്ത് ചലനമുണ്ടായതായും ആൾക്കാർ പറഞ്ഞു.കൂടാതെ     സമീപ പഞ്ചായത്തിലെ പൂഴനാട്‌, ഇതോടൊപ്പം  കുറ്റിച്ചൽ, പൂവച്ചൽ  പഞ്ചായത്തുകളിലും എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു,.

നെയ്യാർ അണകെട്ട് സ്ഥിതി ചെയ്യുന്നതിനാൽ തന്നെ  ഭൂചലനത്തെ കുറിച്ച് അന്വേഷിക്കാൻ ജലസേചനവകുപ്പ് നടപടികൾ ആരംഭിച്ചു . ഡാമിൽ വിവിധയിടങ്ങളിൽ ഡാമുകളുടെ സുരക്ഷയ്ക്കായും മുൻകരുതൽ എടുക്കുന്നതിനായും വിവരശേഖരണത്തിനുള്ള  ആക്സിലറോമീറ്റർ എന്ന ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.  എന്നാൽ നെയ്യാർ ഉൾപ്പടെ ഒരു അണക്കെട്ടിലെ  ഇവ  കമ്മീഷൻ ചെയ്തിട്ടില്ല. അതെ സമയം ഇവ പ്രവർത്തിക്കുന്നുണ്ട്   ഇതിൽ ഡാമിലെ ജലവിതാനത്തിന്റെ നേരിയ ചലനങ്ങൾ അറിയാൻ കഴിയും. വെള്ളത്തിന് അസ്വാഭിക ചലനം വരികയാണെങ്കിൽ അതും  മനസിലാക്കാൻ സാധിക്കും ഇതിന്റെ സെർവർ എല്ലാം മറ്റൊരിടത്താണ് സ്ഥിതി ചെയ്യുന്നത് ,വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ അധികൃതരെ ജലസേചവകുപ്പ് അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം ലഭിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

Previous post അവയവങ്ങള്‍ പകുത്തുനല്‍കി ജോമോന്‍ യാത്രയായി
Next post ‘യുവ’ പദ്ധതിയിൽ ഇടം പിടിച്ചു ജെ എസ് അനന്ത കൃഷ്ണൻ