December 13, 2024

ഭിന്നശേഷിക്കാര്‍ക്ക് കുടിവെള്ളത്തിന്വില കൂട്ടില്ല: മന്ത്രി റോഷി

Share Now

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും ബിപിഎല്‍ വിഭാഗത്തിനുള്ള സൗജന്യം നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ സഭയില്‍ പ്രഖ്യാപിച്ചു. പരാതി പറഞ്ഞു കൊണ്ട് തനിക്കു ഫോണ്‍ കോള്‍ ലഭിച്ചില്ലെന്ന് പറഞ്ഞതിനു ശേഷം ചില കോളുകള്‍ വന്നിരുന്നു. താനുമായി സംസാരിച്ചവരോടെ ചാര്‍ജ് വര്‍ധനവിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

വിളിച്ചവരില്‍ ഒരാള്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ പിതാവാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആയതിനാല്‍ തന്നെ കുടിവെള്ള ഉപഭോഗം കൂടുതലായതിനാല്‍ ചാര്‍ജ് ഉയര്‍ത്തുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ഇതോടെ ഭിന്നശേഷിക്കാര്‍ക്കും സമൂഹത്തിന്റെ പിന്തുണ ആവശ്യമുള്ളവര്‍ക്കും കുടിവെള്ളം പഴയ നിരക്കില്‍ നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി കണക്ഷന്‍ നല്‍കുന്ന സ്‌നേഹ തീര്‍ത്ഥം പദ്ധതി വകുപ്പ് വിജയകരമായി നടപ്പാക്കി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു കുടുംബത്തിന് 100 ലിറ്റര്‍ അല്ല, ഒരാള്‍ക്ക് 100 ലിറ്റര്‍ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍
Next post പച്ചപ്പിനെത്തേടി ആനവണ്ടി യാത്ര @125: ഉള്ളസഭേരിയുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ