
റോഡിൽ ഡീസൽ പടർന്ന് അപകടം. ബൈക്കുകൾ തെന്നി വീണു.
റോഡിൽ ഡീസൽ പരന്ന് അപകടം.അഗ്നിരക്ഷാ സേനയെത്തിയാണ് റോഡിലെ വഴുക്കലിന് ശമനമുണ്ടാക്കിയത്.
കാട്ടാക്കട:
ഡീസൽ ചോർന്നു റോഡിൽ പടർന്നു നിരവധിപേരാണ് തെന്നി വീണു അപകടത്തിൽപ്പെട്ടത്.ഒടുവിൽ അഗ്നിരക്ഷാ സേനയെത്തി വെള്ളം ചീറ്റിച്ചു റോഡിലെ ഡീസൽ കഴുകി വഴുക്കൽ കളഞ്ഞു. കാട്ടാക്കട പൂവച്ചൽ പേഴ്‌മ്മൂട് കൊടും വളവിലാണ് രാവിലെ നിരവതി പേരെ അപകടത്തിലാക്കിയ സംഭവം.കൊടും വളവും നേരിയ ചരിവും ഉള്ള പ്രദേശമാണ് ഇവിടം.നിറയെ ഡീസൽ നിറച്ചു പോയ ബസ് പോലെയുള്ള വലിയ വാഹനങ്ങളിൽ നിന്നും ചോർന്ന ഇന്ധനമാണ് അപകടത്തിന് കാരണമായത്. അമിതവേഗതയിൽ വളവുകൾ തിരിയുമ്പോൾ ഇന്ധന ടാങ്ക് ശരിയായ രീതിയിൽ അടക്കാതിരിക്കുന്നതാണ് ഇത്തരത്തിൽ അമിതമായി ഇന്ധനം പുറത്തേക്ക് ഒഴുകി റോഡിൽ പരക്കുന്നത്.വളവിൽ ആയതിനാൽ ഇതിന്റെ അപകട സാധ്യത കൂടുതലായി.ബൈക്ക് യാത്രികരാണ് ഇവിടെ കൂടുതലും അപകടത്തിൽ പെട്ടത്.രാവിലെ ആരോളം പേരാണ് ഇവിടെ തെന്നി വീണത്. സമീപ വീടുകളിലുള്ളവരും വഴി യാത്രക്കാരും ആണ് ഇവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചത്. തുടർന്ന് ഇന്ധനം നീക്കം ചെയ്യാൻ പ്രാദേശിക ചാനൽ ക്യാമറാമാനായ സതീഷ് പേഴ്‌മ്മൂട് കാട്ടാക്കട അഗ്നിരക്ഷാ സേനയുടെ സഹായം തേടി.സതീഷിന്റെ വീടിനു മുന്നിലായിരുന്നു അപകടം. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷിന്റെ നേതൃത്വത്തിൽ സേനാ അംഗങ്ങളായ മുരളി, വിനു , അനിൽ ,ദിപിൻ, ഡ്രൈവർ രാജൻ, ഹോം ഗൗർഡ് വിനോദ് കുമാർ എന്നിവരാണ് റോഡിൽ ജലം ചീറ്റിച്ചു കഴുകി ഡീസൽ നീക്കം ചെയ്തത്.
Your point of view caught my eye and was very interesting. Thanks. I have a question for you.