January 17, 2025

നെയ്യാറിനു വേണ്ടി പോരാടിയ  ഡാളി  അമ്മൂമ്മ ആശ്രയമില്ലാതെ.ഒരാഴ്ച്ച  കിടന്നതു ഭക്ഷണം ഇല്ലാതെ

Share Now

കാട്ടാക്കട :നെയ്യാറിന്റെ സംരക്ഷണത്തിന് ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധനേടിയ ഡാളി  അമ്മൂമ്മ ഇപ്പോൾ ആശ്രയത്തിനായി കാക്കുന്നു.പഴയ ഓർമ്മശക്തി ഇല്ലായെങ്കിലും  നെയ്യാറിലെ മണൽ  മാഫിയക്കെതിരെ  പോരാട്ടം നടത്തിയ  ആ ചങ്കുറപ്പും വീര്യവും ഒന്നും ഇപ്പോഴും  കെട്ടടങ്ങിയിട്ടില്ല.അതെ സമയം വാർദ്ധക്യത്തിന്റെ അവശതകളും ഓർമ്മക്കുറവും എല്ലാം ഇവരെ അലട്ടുന്നുണ്ട്. കിട രോഗിയല്ലായെങ്കിലും   പ്രാഥമിക കൃത്യങ്ങൾ ഇവർ അറിയാതെ തന്നെ ചെയ്യുന്ന സാഹചര്യവും ഉണ്ട് . ഞായറാഴ്ച വാർഡ് അംഗം റീത്തയുടെ നേതൃത്വത്തിൽ ആണ് ഇവരുടെ വൃത്തിഹീനമായി കിടന്ന മുറി ശുചീകരിച്ചു അണുനശീകരണം നടത്തിയതും ഇവർക്ക് ഭക്ഷണം നൽകിയതും.ഡാളി  അമ്മൂമ്മയുടെ സംരക്ഷണ ചുമതല സ്വയം ഏറ്റു  സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്ന ചന്ദ്രികയുടെ അവസ്ഥയും ദയനീയമാണ്.അർബുദ രോഗം ബാഡ്ജഹിച്ച   കഴിഞ്ഞ മൂന്നു മാസമായി   രോഗത്തിന്റെ കാഠിന്യത്തിലാണ് . ഇവർക്ക് രോഗം ബാധിച്ചതും ഡാളി  അമ്മൂമ്മയുടെ ശുശ്രൂഷയെ ബാധിച്ചു. ഡാളി അമ്മൂമ്മക്ക്‌  ലഭിക്കുന്ന പതിമൂവായിരത്തോളം രൂപയുടെ പെൻഷൻ തുകയിലാണ് ഡാളി  അമ്മൂമ്മയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാലിപ്പോൾ ചന്ദ്രികക്കും  പരസഹായമില്ലാതെ എണീക്കാൻ പോലും  സാധിക്കാത്ത അവസ്ഥയും.ചന്ദ്രികക്ക് ഇനി പാലിയേറ്റീവ് കെയർ ആണ് ആവശ്യമെന്നു ഡോക്ടർമാരുടെ നിർദേശം അനുസരിച്ചു    സ്ഥിതി  പ്രവർത്തനം വിലയിരുത്താൻ എത്തിയ വാർഡ് അംഗം റീത്ത  ഇരുവരുടെയും അവസ്ഥ കണ്ടു  വീടും പരിസരവും ശുചീകരണത്തിന് നടപടി സ്വീകരിച്ചതും തുടർന്ന് ഡാളി  അമ്മൂമ്മയെ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലേക്ക് മാറ്റാൻ ആലോചന  നടത്തിയതും.വർഷത്തിനിപ്പുറം  ഞായറാഴ്ചയാണ്  കാട്ടാക്കട മുതിയാവിളക്ക്  സമീപം പുല്ലുവിളാകത്   വീട്ടിൽ ചന്ദ്രികക്ക്  ഒപ്പമാണ് ഡാളി  അമ്മൂമ്മയും കഴിഞ്ഞിരുന്നത് എന്ന് പുറത്തറിയുന്നത്.വിപ്ലവ  നായികയാണ് ഇതെന്ന് ആ പരിസരങ്ങളിൽ ആർക്കും അറിവുണ്ടായിരുന്നില്ല.
  മണൽ മാഫിയയുടെ പ്രവർത്തനത്തിലൂടെയാണ്  
കാ‍ഞ്ഞിരംമൂട് കടവിന് എതിർഭാഗത്തു പത്ത് സെന്റോളം സ്ഥലമുണ്ടായിരുന്ന ഡാളിക്ക് ഇത് മുഴുവനും നഷ്ടമായത്. അഗ്നിരക്ഷാസേനയാണ് ഡാളി  അമൂമ്മയെ  സർക്കാർ  അഗതി മന്ദിരത്തിലേക്ക് എത്തിച്ചത്  .എന്നാൽ  ഇവരെ ബന്ധുവീട്ടിലേക്ക് കൊണ്ട് പോയി എന്നാണ് പറഞ്ഞിരുന്നത്. വഴിയില്ലാതായതോടെ വള്ളത്തിലാണ് വീട്ടിലേയ്ക്കെത്തുന്നത്. ഇതൊക്കെ പലപ്പോഴും ഡാളി  അമ്മൂമ്മയെ വാർത്തകളിൽ നിറച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫയർ സ്റ്റേഷന്‌ പുതിയ ആസ്ഥാന മന്ദിരം പണിയണം : അഡ്വ:ജി. സ്റ്റീഫൻ എം എൽ എ
Next post നാട്ടിൽ വയറലായി വിൻസെന്റിന്റെ വാഴകൾ