തുറന്നജയിലിൽ 19 തടവുകാർക്ക് കോവിഡ് സ്ഥിരീകരണം
നെയ്യാർ ഡാം : നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്നജയിലിൽ 19 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പരോളിൽപ്പോയ പ്രധാന ജയിലിലെ തടവുകാരാണ് ഇവർ എന്നും സ്ഥിരീകരണം. പരോളിൽ പോയി വന്നതിനുശേഷം ഇവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഒക്ടോബർ 4ന് നടത്തിയ ടെസ്റ്റിൽ 13 പേർക്കും 6 ന് നടത്തിയ ടെസ്റ്റിൽ 6 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് ബാധയെ തുടർന്ന് തടവുകാരെ തുറന്നജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയതായി സുപ്രണ്ട് പറഞ്ഞു. കൂടാതെ സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.ഇതിനാൽ തന്നെ ഇനി ഇവിടെ തടവുകാരെ സന്ദർശിക്കാൻ എത്തുന്നവർക്ക് നിയന്ത്രണമുണ്ടാകും. മാത്രമല്ല പുറം നാട്ടുകാരുമായി അടുത്തിടപഴകുന്ന തടവുകാർക്കെതിരെ നടപടിയുമുണ്ടാകും. തുറന്നജയിലിൽ രണ്ടു ബ്ലോക്കുകളാനുണുള്ളത്. നെട്ടുകാൽത്തേരി പ്രധാന ജയിലും ദേവൻകോട് അനുബന്ധജയിലുമാണ്.
More Stories
കാറില്‍ മയക്കുമരുന്ന് കടത്ത്; ദമ്പതികള്‍ അറസ്റ്റില്‍
കാസര്‍കോട് മഞ്ചക്കല്ലില്‍ വന്‍ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ അടക്കം നാല് പേരെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ...
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവം; ഓസ്കാർ ഇവൻറസ് ഉടമക്ക് ജാമ്യം
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്റ്സ് ഉടമക്ക് ജാമ്യം. പി...
പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന പതിനാറുകാരി മരിച്ചു
തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ്...
നെയ്യാറ്റിന്‍കരയില്‍ ഗോപന്റെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നു; മകനും ബിജെപി നേതാവും പൊലീസ് സ്റ്റേഷനില്‍
നെയ്യാറ്റിന്‍കരയിലെ വയോധികന്റെ മരണത്തില്‍ കല്ലറ പൊളിച്ച് നീക്കാനുള്ള നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ മറ്റ് ചിലരും കുടുംബാംഗങ്ങളെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് താത്കാലികമായി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍...
‘അടിമുടി ദുരൂഹത’; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് കളക്ടർ
ദുരൂഹത ആരോപിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. കല്ലറ തുറക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി. സബ് കളക്ടർ ആൽഫ്രഡിൻ്റെ സാനിധ്യത്തിലാകും...
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ; പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവര്‍ത്തിക്കും
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. പാർട്ടിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താൻ ഏറ്റെടുത്തത് എന്ന് പി വി അൻവർ വ്യക്തമാക്കി. നിയമപരമായി...