March 22, 2025

വാട്ടർ അതോറിട്ടിയിൽ ദമ്പതികളുടെ പ്രതിഷേധം

Share Now

ആര്യനാട് വാട്ടർ അതോറിറ്റി ഓഫിസിൽ ദമ്പതികൾ പ്രതിഷേധിച്ചു. കുടിവെള്ളം ലഭ്യമാക്കാത്തതിൽ  ആണ് പൂവച്ചൽ മുളമൂട് സുരഭി ഭവനിൽ വിജയൻ ഷീല ദമ്പതികൾ പ്രതിഷേധിച്ചത്. രണ്ടുമാസമായി കുടിവെള്ളം ലഭിച്ചിട്ട് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടി ആക്കാതെ ഒഴിവുകഴിവുകൾ പറഞ്ഞു മടക്കി അയച്ചു.നാലായിരം രൂപ കിടിശിക ഉണ്ടായിരുന്നതും അടക്കാൻ തയാറായിരുന്നു ഇവർ.എന്നാൽ കാളിപറ കുടിവെള്ള പദ്ധതി വഴിയാണ് പൂവച്ചൽ പ്രദേശത്തു കുടിവെള്ളം എത്തിച്ചിരുന്നത് എന്നും ഇപ്പോൾ ഈ പ്രദേശങ്ങളിൽ അരുവിക്കരയിൽ നിന്നുമാണ് കുടിവെള്ളം എത്തിക്കേണ്ടത്.ഇതിനായുള്ള ജോലികൾ നടന്നു വരുന്നത് ആണ് കാലതാമസം എന്നു എ ഇ പറഞ്ഞു. 3 മണിയോടെ ഓഫീസിലെത്തി ഇവർ 7 മണിവരെ ഓഫീസിൽ തറയിൽ കുത്തിയിരുന്നു.കാലു സുഖമില്ലാത്ത ഷീലക്ക് കിലോമീറ്ററുകൾ നടന്നു വെള്ളം വീട്ടിലെത്തിക്കാൻ പ്രയാസമാണ് ഇക്കാര്യം സൂചിപ്പിച്ചു എങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല എന്നു ഇവർ ആരോപിച്ചു.
ഇടക്ക് എ ഈ ഓഫീസിൽ വന്നെങ്കിലും തങ്ങളെ ഗൗനിച്ചില്ല എന്നും അവഗണിച്ചു കടന്നു പോയി എന്നും ഇവർ ആരോപിച്ചു. ഒടുവിൽ ആര്യനാട് പോലീസ് എത്തി പ്രതിഷേധക്കാരുമായും എ ഈ യുമായി മൊബൈലിലും സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അഞ്ചു ദിവസത്തിനുള്ളിൽ കുടിവെള്ളം ലഭ്യമാക്കുമെന്നു എ ഈ ഉറപ്പ് നൽകി ഇതോടെയാണ് ദമ്പതികൾ  പ്രതിഷേധം അവസാനിപ്പിച്ചു മടങ്ങിയത്.

One thought on “വാട്ടർ അതോറിട്ടിയിൽ ദമ്പതികളുടെ പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

Previous post പുണ്യങ്ങളുടെ പൂക്കാലം പ്രവർത്തനം തുടങ്ങി
Next post മുദ്രാവാക്യങ്ങൾ അധികാരം കിട്ടുമ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നവരാണ് യഥാര്ത്ഥ ജനപ്രതിനിധികൾ