
‘ഓടശ്ശേരി വീട്ടിലെ ബംഗ്ലാദേശുകാര്‍’; വ്യാജ രേഖകളുമായി പിടിയിലായത് ബംഗ്ലാദേശില്‍ നിന്നുള്ള ദമ്പതികള്‍
ദീര്‍ഘകാലമായി വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കേരളത്തില്‍ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശ് ദമ്പതിമാര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനര്‍ജി, ഇയാളുടെ ഭാര്യ മാരി ബിബി എന്നിവരാണ് പിടിയിലായത്. പശ്ചിമബംഗാള്‍ സ്വദേശികളെന്ന് തെളിയിക്കുന്നതിനുള്ള വ്യാജരേഖകളുമായാണ് ഇരുവരും കേരളത്തിലെത്തിയത്.
ഞാറക്കല്‍ പൊലീസ് ആണ് ഇരുവരെയും പിടികൂടിയത്. പശ്ചിമബംഗാളില്‍നിന്ന് വ്യാജമായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായാണ് ഇരുവരും കേരളത്തിലെത്തിയത്. ഇതോടെ ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ ഈ വര്‍ഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37 ആയി.
പശ്ചിമ ബംഗാള്‍ സ്വദേശികളെന്ന് തെളിയിക്കുന്നതിനുള്ള വ്യാജ രേഖകളുമായി കേരളത്തിലെത്തിയ ദമ്പതികള്‍ പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റര്‍ ചെയ്ത് താമസിക്കുകയായിരുന്നു. ഓടശ്ശേരി വീട് എന്ന വീട്ടുപേരില്‍ ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ഇവരില്‍നിന്ന് കേരളത്തില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ പകര്‍പ്പ്, വാര്‍ഡ് മെമ്പര്‍ നല്കിയ സാക്ഷ്യപത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
More Stories
ഷഹബാസ് കൊലപാതകം: പോലീസിന്റെ ആവശ്യം അംഗീകരിച്ചു, പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
കോഴിക്കോട് മുഹമ്മദ് ഷഹബാസ് കൊലക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റി. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വെള്ളിമാട്കുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. പരീക്ഷ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട്...
സംസ്ഥാനത്ത് താപനില ഉയരുന്നു; ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരും, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥവകുപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി. പലയിടത്തും വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് ശക്തമാണ്. ഈ...
‘കൗമാരക്കാരിൽ വയലൻസും മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നു, സിനിമയ്ക്ക് വലിയ പങ്കുണ്ട്’; കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് എംബി രാജേഷ്
കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. കൗമാരക്കാരിൽ വയലൻസ് കൂടുന്നതിനോടൊപ്പം മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്ന് പറഞ്ഞ മന്ത്രി ഈ...
‘സംരംഭങ്ങൾ പേപ്പറിൽ മാത്രം ഒതുങ്ങരുത്, സർക്കാരിന്റെ ഉദ്ദേശശുദ്ധി മാത്രം നല്ലത്’; നിലപാട് മാറ്റി ശശി തരൂർ
കേരളം വ്യവസായ സൗഹൃദം എന്ന പ്രസ്താവനയിൽ നിലപാട് മാറ്റി ശശി തരൂർ. അവകാശവാദങ്ങൾ മാത്രമാണുള്ളത്. സർക്കാരിന്റെ ഉദ്ദേശശുദ്ധി മാത്രം നല്ലതെന്ന് ശശി തരൂർ പറഞ്ഞു. കൂടുതൽ സംരംഭങ്ങൾ...
ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി; മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്കി സുരേഷ് ഗോപി
ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്കി കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ആശാ വര്‍ക്കർമാരുടെ പ്രശ്നങ്ങൾ അറിയിക്കാനായി...
രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം കൂടുന്നു; മന്ത്രി വീണ ജോർജ്
രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ത്യൻ കൗൺസിൽ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച ലാൻസെറ്റ് റിപ്പോർട്ട് പ്രകാരം, കാൻസർ കേസുകളിൽ...