January 15, 2025

സാമ്പത്തിക രംഗത്ത് സർക്കാരിനെപ്പോലെ തന്നെ സംഭാവന ചെയ്യാൻ പറ്റുന്നതാണ് സഹകരണ മേഖല;വി എൻ വാസവൻ

Share Now

സാമ്പത്തിക രംഗത്ത് സർക്കാരിനെപ്പോലെ തന്നെ സംഭാവന ചെയ്യാൻ പറ്റുന്നതാണ് സഹകരണ മേഖല.സാമ്പത്തിക അച്ചടക്കം പാലിച്ചാൽ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ സമൂഹത്തിൽ ആർക്കും കഴിയില്ലന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.കാട്ടാക്കട കുളത്തുമ്മൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി കുളത്തുമ്മൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പുതുതായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സഹകരണ പ്രസ്ഥാനങ്ങൾ കേരളത്തിന് പുത്തൻ ദിശാബോധം നൽകുന്നവയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഐ.ബി.സതീഷ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജി.സ്റ്റീഫൻ.എം.എൽ.എ പ്രസൂനൻ സ്മാരക ഹാളിന്റെ ഉദ്ഘാടനവും,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ സ്ട്രോങ് റൂം ഉദ്ഘാടനവും നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.രാധിക,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,ബ്ലോക്ക് പഞ്ചായത്തംഗം എസ്.വിജയകുമാർ,പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ,സംഘം പ്രസിഡന്റ് എസ്.വിജയകുമാരിയമ്മ,സെക്രട്ടറി എൻ.നിശാന്ത്,സഹകരണ വകുപ്പ് ജീവനക്കാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മേൽപാലത്തിലൂടെ യാത്ര അപകട കെണി
Next post തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ ലഹരി ബോധവത്കരണം തുടങ്ങും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ