March 22, 2025

പി റ്റി പി വാട്ടർ ടാങ്ക് കഴുകിയിറക്കുന്ന മലിനവെള്ളം ദുരിതം വിതയ്ക്കുന്ന ചിറ്റാറ്റിൻകരയ്ക്ക് മോചനം വേണം

Share Now

മരുതൻകുഴി ചിറ്റാറ്റിൻകരയിലെ 32- ഓളം കുടുംബങ്ങളും സമീപ വർക്ക്ഷോപ്പ് ഉൾപ്പടെയുള്ള വാഴൂയോരക്കടക്കാരും ഒരുപോലെ പ്രയാസവും ദുരിതവും നേരിടുകയാണ്.വാട്ടർ അതോറിറ്റിയുടെ പി റ്റി പി യിലെ ഭീമൻ ടാങ്ക് കഴുകിയിറക്കുന്ന മലിന വെള്ളം ചാലിലൂടെ എത്തി അവിടുത്തെ ഓടകളിലൂടെ കടന്ന് കുറുകെയുള്ള ഭൂമിക്കടിയിൽ സ്ഥാപിച്ച കുഴലിലൂടെ കിള്ളിയാറിൽ ചേരുകയാണ്.
എന്നാൽ ഈ വെള്ളത്തിൽ കക്കൂസ് മാലിന്യങ്ങളും വീടുകളിൽ നിന്നും ലൈസൻസില്ലാതെ ശേഖരിക്കുന്ന എല്ലാത്തരം ചവറുകൾ കൊണ്ടിടുന്നതും പരിസരത്ത് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.


ഓടയിൽ മലിനജലമൊഴുക്ക് ശക്തമാകുമ്പോൾ കവിഞ്ഞു റോഡിന് സഞ്ചാരക്ലേഷവും ഇരുവശത്തുമുള്ള കടകളിലേയ്ക്കും വീടുകളിലേയ്ക്കും ഒഴുകിയെത്തിയും വാഹനങ്ങൾ തെറിപ്പിച്ച് വൃത്തികേടാക്കുകയും ചെയ്യുന്നു.
പി ഡബ്ലിയു ഡി റോഡ്സ് വിഭാഗം അടിയന്തരമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് കോണ്ഗ്രസ് വലിയവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ ജി നൂറുദീൻ സർക്കാറിനോട് ആവശ്യപ്പെട്ടു.


ഓടയിൽ വേണ്ടത്ര മലിനജല നിർഗമനികൾ, കുറുകെയുള്ള പൈപ്പിന്റെ വ്യാസം വർധിപ്പിച്ചും ആവശ്യമെങ്കിൽ ബമ്പും ഈർപ്പബാധിത റോഡ് ഭാഗം കോൺക്രീറ്റ് പാകിയും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സീരിയൽ അവാർഡ് വിവാദം :കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും പ്രേക്ഷകരെയും അപമാനിക്കുന്നതിനു തുല്യം ;കെ ബി ഗണേഷ്‌കുമാർ
Next post നിപ്പ.സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി.ഇതുവരെ രോഗ ലക്ഷണം ഇല്ല