December 13, 2024

കോൺഗ്രസ്സിന്റെ ഭംഗി നാട് തിരിച്ചറിയുന്നു-പാലോട് രവി

Share Now

ആഭ്യന്തരം ഗുണ്ടകൾക്ക് ഇഷ്ടദാനം നൽകിയ മട്ടിലാണ് പിണറായി ഭരണമെന്നും കോൺഗ്രസ്സിന്റെ ഭംഗി നാട് തിരിച്ചറിയാൻ തുടങ്ങിയെന്നും ഡി സി സി പ്രസിഡന്റ് പാലോട് രവി അഭിപ്രായപ്പെട്ടു. ഭരണയില്ലായ്മയെക്കാളേറെ ഭരിക്കാനറിയാത്തവരാണ് സംസ്ഥാനം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സ് വലിയവിള മണ്ഡലം സമ്പൂർണ്ണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാലോട് രവി.
മണ്ഡലം പ്രസിഡന്റ് എ ജി നൂറുദീൻ അധ്യക്ഷനായിരുന്നു.
കെ പി സി സി അംഗം ശാസ്തമംഗലം മോഹൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ വീണ എസ് നായർ, നേതാക്കളായ വി എൻ ഉദയകുമാർ, വാഴോട്ടുകോണം ചന്ദ്രശേഖരൻ,വി മോഹനൻ തമ്പി, വേട്ടമുക്ക് മധു,വലിയവിള എസ് സോമശേഖരൻ നായർ, ആർ നാരായണൻ തമ്പി, കുണ്ടമൺകടവ് രാജപ്പൻ, എസ് എൽ മനോജ്‌, വി അനിൽകുമാർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ ആക്രമണം
Next post മുഖ്യമന്ത്രി നിയമസഭയെ അവഹേളിക്കുന്നു. -ജി.ദേവരാജന്‍.