December 13, 2024

മേൽനോട്ട സമിതികളിൽ നിന്നും കോൺഗ്രസിനെ ഒഴിവാക്കിയതി ബഹിഷ്‌കരണം

Share Now


കാട്ടാക്കട:

കാട്ടാകട ഗ്രാമപഞ്ചായത്തിൽ കാൽനൂറ്റാണ്ടത്തെ പദ്ധതികളുടെ വിലയിരുത്തലും അടുത്ത അഞ്ചിവര്ഷത്തേക്കുള്ള വികസന രേഖയുടെ രൂപീകരണവും സംബന്ധിച്ച് പഞ്ചായത്തു ഹാളിൽ ചേർന്ന യോഗത്തിലെ പദ്ധതി രൂപീകരണ സമിതികളുടെ മേൽനോട്ട സമിതിയിൽ നിന്നും കോൺഗ്രസ് പ്രതിനിധികളെ ഒഴിവാക്കിയതിൽ കർമ്മസമിതിയിലെ കോൺഗ്രസ് അംഗങ്ങൾ ആസൂത്രണ സമിതി യോഗം ബഹിഷ്‌കരിച്ചു .
                                       2021-22 സാമ്പത്തിക വർഷം  പൂർത്തീകരിക്കാൻ രണ്ടു മാസം ശേഷിക്കെയാണ് പുതിയ പദ്ധതി രൂപീകരണ സമിതി അടിയന്തിരമായി യോഗം ചേർന്നത്.കഴിഞ്ഞ ആറുമാസമായി കൃഷി മൃഗസംരക്ഷണ വകുപ്പുകളുടെ പദ്ധതി നിർവഹണം അവതാളത്തിലാണ്.വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായി  തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആനൂകൂല്യം നൽകാൻ പോലും ഇതുവരെയും കഴിഞ്ഞിട്ടില്ല എല്ലാ മേഖലയിലും അറുപതു ശതമാനം പദ്ധതി നിർവഹണം പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശവും ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ പാലിച്ചിട്ടില്ല എന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.പഞ്ചായത്തിന്റെ  വികസന കാര്യത്തിൽ  കോൺഗ്രസ് പ്രതിനിധികളെ ഒഴിവാക്കുന്നത് രാഷ്ട്രീയമായ മുതലെടുപ്പാണ് എന്നും ഇത്   ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും    മണ്ഡലം പ്രസിഡണ്ട് എം എം അഗസ്ത്യൻ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവിത ശൈലീ രോഗങ്ങൾ കുറയ്ക്കാൻ എല്ലാ മണ്ഡലത്തിലും ഓരോ പഞ്ചായത്ത് തെരഞ്ഞെടുത്ത് ജനകീയ യജ്‌ഞം നടപ്പാക്കും : മന്ത്രി വീണ ജോർജ്
Next post എല്ലാ ക്ഷീരകർഷകരും ക്ഷേമനിധിയിൽ അംഗത്വമെടുക്കണം : മന്ത്രി ജെ.ചിഞ്ചു റാണി