
കോണ്‍ഗ്രസ്സ് നേതൃത്വ പരിശീലന ക്യാമ്പ് 19ന്
ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് 2021 സെപ്തംബര്‍ 19 ഞായറാഴ്ച് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ തിരുവല്ലം ലഗൂണാ ബീച്ച് റിസോര്‍ട്ടില്‍ നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസ്സ് അവലംബിക്കേണ്ട രാഷ്ട്രീയതന്ത്രങ്ങള്‍ എന്ന വിഷയത്തെ അധികരിച്ചുള്ള കെ.പി.സി.സി പ്രചരണസമിതി ചെയര്മാന് കെ.മുരളീധരന് എം.പിയുടെ പ്രഭാഷണത്തോടെ നേതൃത്വപരിശീലന ക്യാമ്പ് ആരംഭിക്കും.
യു.ഡി.എഫ് ശാക്തീകരണം എന്ന വിഷയം യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന് അവതരിപ്പിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.പി.സി.സി ക്യാമ്പ് റിപ്പോര്‍ട്ടിംഗ് നടത്തും. ദേശീയ രാഷ്ട്രീയവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും എന്ന വിഷയത്തില്‍ ഡോ.ശശിതരൂര്‍ എം.പി പ്രസംഗിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നിര്‍വ്വഹണം എന്ന വിഷയത്തെ ആസ്പദമാക്കി അടൂര്‍ പ്രകാശ് എം.പി ക്ലാസ്സ് നയിക്കും. തുടര്‍ന്ന് ക്യാമ്പ് പ്രതിനിധികള്‍ അവരുടെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കും.
More Stories
യുവതിയെ മുൻ സുഹൃത്ത് വീട്ടിൽക്കയറി ആക്രമിച്ചു, ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു : സച്ചു പൊലീസ് പിടിയിൽ
നെയ്യാറ്റിൻകരയിൽ യുവതിയെ മുൻ സുഹൃത്ത് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വെൺപകൽ സ്വദേശി സൂര്യക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ കൊടങ്ങാവിള സ്വദേശി സച്ചുവിനെ പൊലീസ്...
മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ കുശലാന്വേഷണം; വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്കനടപടി
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ജനുവരി 14 ന് നടന്ന കോണ്‍ക്ലേവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം സംസാരിച്ചുനിന്ന വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി....
ഗതാഗതം തടസപ്പെടുത്തി സമ്മേളനം; എംവി ഗോവിന്ദന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
തലസ്ഥാനത്ത് റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഫെബ്രുവരി 12ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള...
സംസ്ഥാനത്ത് ഇന്നും പകൽ താപനിലയിൽ വർധനവിന് സാധ്യത; ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ഇന്നും പകൽ താപനിലയിൽ വർധനവിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ രണ്ട് മുതൽ മൂന്നു ഡിഗ്രി വരെ...
‘ഓടശ്ശേരി വീട്ടിലെ ബംഗ്ലാദേശുകാര്‍’; വ്യാജ രേഖകളുമായി പിടിയിലായത് ബംഗ്ലാദേശില്‍ നിന്നുള്ള ദമ്പതികള്‍
ദീര്‍ഘകാലമായി വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കേരളത്തില്‍ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശ് ദമ്പതിമാര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനര്‍ജി, ഇയാളുടെ ഭാര്യ മാരി ബിബി എന്നിവരാണ് പിടിയിലായത്....
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുന്‍കൂര്‍ജാമ്യം നിഷേധിച്ച സെഷന്‍സ് കോടതി ഉത്തരവിന് പിന്നാലെയാണ്...