January 13, 2025

കോൺഗ്രസ് നേതാവും മുൻ പഞ്ചായത്തു പ്രസിഡന്റുമായ കെ പി മുഹമ്മദ് അന്തരിച്ചു

Share Now

കാട്ടാക്കട:കുറ്റിച്ചലിലെ കോൺഗ്രസ് നേതാവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കുറ്റിച്ചൽ അന്നവിള വീട്ടിൽ കെ.പി.മുഹമ്മദ്(71)കൊവിഡ് ബാധയെ തുടർന്ന് മരിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകനായി പൊതുരംഗത്തെത്തി 29ാം വയസിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി.ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ പ്രസിഡന്റുമാണ് ഇദ്ദേഹം.തുടർന്ന് 16 വർഷക്കാലം ഗ്രാമപഞ്ചായത്തംഗമായിരുന്നു.കുറ്റിച്ചൽ സർവ്വീസ് സഹകരണബാങ്കിൽ 18 വർഷം ഭരണസമിതി അംഗമായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം നിലവിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും കുറ്റിച്ചൽ പഞ്ചായത്ത് റസിഡൻഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമാണ്.1990ൽ കോൺഗ്രസ് പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നെങ്കിലും 2000ൽ വീണ്ടും കോൺഗ്രസിലേയ്ക്ക് മടങ്ങി വന്നു.ഭാര്യ:പരേതയായ സുലേഖാബീവി.മക്കൾ:ലേഖ,ബിനിത.മരുമക്കൾ:ദിലീപ്,ഹാഷിം.

Leave a Reply

Your email address will not be published. Required fields are marked *

Previous post അത്യാവശ്യമായി രക്തം നൽകാമോ
Next post എം.എൽ.എ എം.വിൻസന്റിന് ഡിവൈഎസ്പി ഓഫീസിൽ അവഗണന