December 13, 2024

ട്രഷറിയിൽ മേൽക്കൂരയുടെ സിമന്റ് പാളി അടർന് വീണു അപകടം .ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

Share Now


കാട്ടാക്കട:
ട്രഷറിയുടെ മേൽക്കൂരയിൽ സിമന്റ്റ് പാളി അടർന്നു വീണു.ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കാട്ടാക്കട ട്രഷറിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സ്റ്റോർ റൂമിന് സമീപത്തായി മേൽക്കൂരയുടെ ഒരുഭാഗത്തെ സിമന്റ്റ് പാളി ഇളകി വലിയ ശബ്ദത്തോടെ നിലം പതിച്ചത്.ജീവനക്കാർ ഇതുവഴി കടന്നു പോകവേ ആണ് സംഭവം നിമിഷത്തിന്റെ വ്യത്യാസത്തിൽ ആണ് സിമന്റ് പാളി ഇവരുടെ പുറത്തു വീണു അപകടം ഉണ്ടാകാതിരുന്നത്. മാസങ്ങൾക്കു മുൻപ് കെട്ടിടത്തിന്റെ ഒരു ഭാഗത്തെ സിമന്റ്റ് പാളി പൊളിഞ്ഞു ട്രഷറിയിൽ എത്തിയ ഒരു വനിതയുടെ തലയിലൂടെ വീഴുകയും ഇവരുടെ തലക്കും തോളിനും പരിക്കേറ്റിരുന്നു.ഭാഗ്യം കൊണ്ട് മാത്രം അന്ന് ഇവരുടെ ജീവന് ആപത്തുണ്ടായില്ല.ഇപ്പോൾ രണ്ടാമതും മേൽക്കൂരയുടെ പാളി ഇളകി വീണതോടെ ജീവക്കാർ ഭയന്നാണ് ഇവിടെ ജോലി ചെയ്യുന്നത് സമാന നിലയിലാണ് ഇടപാടുകാരുടെയും അവസ്ഥ. പലവിധ പെൻഷൻ തുടങ്ങി സർക്കാർ ടെൻഡർ ജോലികളുടെ ബിൽ മാറാൻ എത്തുന്ന കാരാറു കാരും വിവിധ ബാങ്ക് ,പഞ്ചായത്തു ഇടപാടുകൾക്കൊക്കെയും ഗ്രാമീണ മേഖലയിലെ പ്രധാന ട്രഷറിയാണ് കാട്ടാക്കടയിലേത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവജാലകം രചനകൾ ക്ഷണിക്കുന്നു
Next post മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ സംഗമ വേദിയാണ് ഇഫ്താർ സംഗമങ്ങൾ – പാലോട് രവി.