January 19, 2025

മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം ഉദ്‌ഘാടനം ചെയ്തു

Share Now

കാട്ടാക്കട: പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിലെ മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം ആലമുക്ക് മൃഗാശുപത്രിയിൽ ഗ്രാമ പഞ്ചായത്ത്പ്രസിഡൻറ് ടി.സനൽകുമാർ ഉദ്‌ഘാടനം ചെയ്തു. ഒരു വാർഡിൽ 43 കുടുംബങ്ങൾക്ക് അഞ്ച് കുഞ്ഞുങ്ങൾ വീതം പഞ്ചായത്തിലാകെ 5000 കോഴിക്കുഞ്ഞുങ്ങളെയാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. വൈസ്പ്രസിഡൻറ് ഒ.ശ്രീകുമാരി, സ്ഥിരം സമിതി ചെയർമാൻ തസ്ലീം, വാർഡ് അംഗങ്ങളായ കട്ടയ്‌ക്കോട് തങ്കച്ചൻ, യു.ജി.അജിലാഷ്, അശ്വതി, വെറ്ററിനറി ഡോക്ടർ ജൂലി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹനം അപകടത്തിൽപെട്ടു കന്യാസ്ത്രീ മരിച്ചു
Next post വാവ സുരേഷ് മുൻകരുതലോടെയേ ഇനി പാമ്പു പിടിക്കു .മന്ത്രിക്ക് ഉറപ്പു നൽകി.