
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു.എൻ. ശക്തൻ.
പെട്രോൾ ഡീസൽ വില വർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാവങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എൻ ശക്തൻ ആരോപിച്ചു.കോവിഡും പ്രകൃതി ക്ഷോഭങ്ങളും വിതച്ച ദുരിതകാലത്ത് ജനങ്ങൾക്ക് ആശ്വാസമെത്തിക്കേണ്ട ഭരണകൂടങ്ങൾ ഉത്തരവാദിത്വ ങ്ങൾ മറന്ന്കൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും നികുതി വർദ്ധനവിലൂടെ പകൽ കൊള്ളനടത്തുകയാണ്.ഇന്ധനവില നികുതി കുറക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി കോൺഗ്രസ് മുന്നോട്ട് വരുമെന്നും ശക്തൻ മുന്നറിയിപ്പ് നൽകി.അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂവച്ചൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഇന്ധന നികുതി കൊള്ളക്ക് എതിരെ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. ആർ. ഉദയകുമാർ അധ്യക്ഷനായി.ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജലീൽ മുഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറി സി. ജ്യോതിഷ് കുമാർ, യുഡിഫ് നിയോജകമണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ, എസ്. ഇന്ദുലേഖ, എ എ ഹക്കിം, കമൽരാജ് ടി. സുനിൽ കുമാർ, സത്യദാസ് പൊന്നെടുത്തക്കുഴി, കട്ടക്കോട് തങ്കച്ചൻ, എസ്. വി. ഗോപകുമാർ, ആർ.അനുപ് കുമാർ യു. ബി. അജിലാഷ്, തുടങ്ങിയവർ പ്രസംഗിച്ചു
More Stories
വൈബ്രന്റ് ബിൽഡ്കോൺ 2025 പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിട നിർമ്മാണ സാമഗ്രികളുടെ പ്രദർശനമായ വൈബ്രന്റ് ബിൽഡ്കോൺ 2025, ഏപ്രിൽ 13 ന് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ...
ആശമാരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും; ആരോഗ്യമന്ത്രി വീണ ജോർജ്
ആശാവർക്കർമാരുടെ സമരത്തിൽ യോഗത്തിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാവർക്കർമാർ നടത്തിയ ചർച്ച പൂർത്തിയായതിന് ശേഷം പ്രതികരിക്കുകായിരുന്നു ആരോഗ്യമന്ത്രി....
പ്രസവ രക്തം പോലും തുടയ്ക്കാതെ നവജാതശിശുവിനെ മലപ്പുറത്തുനിന്ന് പെരുമ്പാവൂർ വരെ എത്തിച്ചു; അസ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്, റിപ്പോർട്ട് കിട്ടിയ ശേഷം വീട്ടിലെ പ്രസവത്തിൽ തുടർ നടപടി
മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശി അസ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു...
കേരളത്തിൽ സഭക്ക് മേലുള്ള ബിജെപിയുടെ നിയന്ത്രണം ഇല്ലാതാക്കുക; സിപിഎം ജനറൽ സെക്രട്ടറി മറിയം അലക്സാണ്ടർ ബേബി എന്ന എം.എ ബേബിക്ക് മുന്നിലുള്ളത് പ്രധാന ദൗത്യം
ഞായറാഴ്ച സിപിഎം ജനറൽ സെക്രട്ടറിയായി നിയമിതയായ മറിയം അലക്സാണ്ടർ ബേബി എന്ന എം.എ ബേബി, പാർട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ ക്രിസ്ത്യാനിയാണ്. സ്വന്തം സംസ്ഥാനമായ കേരളത്തിൽ ബിജെപിയുടെ പുരോഗതി...
‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നപോലെ ജനമനസിൽ എന്നും ഈ സഖാവ് നിറഞ്ഞ് നിൽക്കും’; പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ
കണ്ണൂരിൽ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ. പി ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും, ജയരാജൻ എന്നും ജനമനസിൽ നിറഞ്ഞുനിൽക്കുമെന്നുമാണ് ഫ്ലക്സ്...
വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാട്, കേസ് പാർട്ടി നേതാവിന്റെ മകളായതുകൊണ്ട്: എം എ ബേബി
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് അനുകൂല നിലപാടുമായി വീണ്ടും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഎം പാർട്ടി നേതാവിൻ്റെ മകളായതുകൊണ്ട് ഉണ്ടായ കേസാണിതെന്ന്...