March 27, 2025

അലക്ഷ്യമായി എത്തിയ കാർ ബൈക്കിനെയും മറ്റൊരു കാറിനെയും ഇടിച്ചു.ഒരാൾ മരിച്ചു

Share Now

അലക്ഷ്യമായി എത്തിയ കാർ ബൈക്കിനെയും മറ്റൊരു കാറിനെയും ഇടിച്ചു. ബൈക്ക് യാത്രികൻ മരിച്ചു.കാറിൽ ഉണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ആര്യനാട് . 
അലക്ഷ്യമായി എത്തിയ കാർ ബൈക്കിനെയും മറ്റൊരു കാറിനെയും ഇടിച്ചു. ബൈക്ക് യാത്രികൻ മരിച്ചു.കാറിൽ ഉണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബൈക്ക് യാത്രികൻ പൂവച്ചൽ കാപ്പിക്കാട് വഴുതന മുകൾ നാസിയ മൻസിലിൽ എ.നസീർ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.45 ഓടെ ആര്യനാട് പള്ളിവേട്ട ഇരിഞ്ചൽ സി എസ് ഐ പള്ളിക്ക്  സമീപം ആണ് അപകടം. ആര്യനാട്ടേക്ക് പോകുകയായിരുന്ന ബൈക്കും പൂവച്ചൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച ശേഷം മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.കാറിനടിയിൽ പെട്ട  നസീറിനെ ഗുരുതര പരിക്കോടെ   മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാറിൽ ഉണ്ടായിരുന്ന നാലുപേരിൽ മൂന്നു പേർ സംഭവം നടന്ന ഉടനെ ഓടി രക്ഷപ്പെട്ടു അതേ സമയം കാർ ഓടിച്ചു എന്നു കരുതുന്ന വിജയകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. നസീറിന്റെ ഭാര്യ സുമയ്യ . മക്കൾ: നാസിയ, മുഹമ്മദ് അബ്ദുള്ള.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാക്കടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Next post മുസ്ലീം പള്ളിയിലെ മോദീൻ വാഹനാപകടത്തിൽ മരിച്ചു