December 13, 2024

തിരുവനന്തപുരത്തും ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Share Now

വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.

കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട കാർ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ആറ്റിങ്ങൽ ഉള്ള തന്റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്ന് അദ്ദേഹം പറഞ്ഞു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് നിന്നും അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കുകയായിരുന്നു.കഴിഞ്ഞ ദിവസം കണ്ണൂരിൽ ഓടി കൊണ്ടിരുന്ന കാറിൽ തീ പിടിച്ചു ഗർഭിണിയും ഭർത്താവും അതി ദാരുണമായി മരിച്ചിരുന്നു.അടുത്തിടെ ഓടികൊണ്ടിരുന്ന ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ തീ പിടിക്കുന്ന വാർത്തകൾ അധികമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇത്തരം സാഹചര്യങ്ങൾ മറികടക്കാനും സമയോചിതമായ ഇടപെടൽ നടത്താനും നാട്ടുകാരെ പ്രാപ്തരാക്കാൻ നടപടി ആസൂത്രണം ചയ്യേണ്ടതാണ്.കൂടാതെ അടിയന്തിര സാഹചര്യങ്ങളിൽ തീയോ പുകയോ കണ്ടാൽ ഡ്രൈവർക്ക് അല്ലെങ്കിൽ യാത്രക്കാർക്ക് ഇവ നിയന്ത്രിക്കാനുള്ള ഉപാധികൾ വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടത്തിൻ്റെ ആവശ്യകതയും പരിശോധിക്കേണ്ടത് ആണ്.ഫയർ എസ്റ്റിങ്ഗുഷർ,അല്ലെങ്കിൽ തീ പടരുമ്പോൾ വാഹനത്തിൽ ശേഖരിച്ചിട്ടുള്ള ജലം അപ്പൊൾ തന്നെ പൈപ്പുകൾ വഴി സഞ്ചരിച്ച് സ്വയം ചീറ്റുന്ന സംവിധാനം ഉൾപ്പെടെ ഒരുക്കാൻ വാഹന നിർമ്മാതാക്കൾക്ക് നിർദേശം നൽകി ഇവ കർശനം ആക്കാനുള്ള നടപടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രാബല്യത്തിൽ കൊണ്ട് വരേണ്ടത് അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ടല സഹകരണ ബാങ്കിൽ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു.
Next post ലോക തണ്ണീത്തട ദിനം; കാട്ടാക്കടയിൽ 65 സ്കൂളുകളിലും ജലക്ലബുകൾ ആരംഭിച്ചു.