ബൈപാസിലൂടെ ഗതാഗതമില്ല; സർവീസ് റോഡിലൂടെ യാത്ര ദുസ്സഹം.
തിരുവനന്തപുരം:മുട്ടത്തറ ബൈപ്പാസിൽ മേൽപാലത്തിന് അടിയിലെ ഡ്രൈനേജ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് പാലത്തിന്റെ ഇന്റർലോക്ക് താങ്ങിന് ഇടയിലൂടെ ഡ്രൈനേജ് വെള്ളം ഒഴുകി ഇറങ്ങുന്നു. ഈ ഭാഗം ഇടിഞ്ഞു താഴുമെന്ന ഭയത്താൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി മുട്ടത്തറ – ഈഞ്ചക്കൽ ബൈപാസ് റോഡ് അടച്ചിരിക്കുകയാണ്. അതിനാൽ വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് പോകുന്നത്. സർവീസ് റോഡിലെ മാലിന്യ കൂമ്പാരവും മഴയിൽ ഇവ ചീഞ്ഞു നാറുന്നതും അനധികൃത പാർക്കിങ്ങും ഇതുവഴിയുള്ള ഗതാഗതം ദുസ്സഹമാക്കുകയാണ്. സർവീസ് റോഡയിലെ മാലിന്യ നിക്ഷേപം തടയാൻ നടപടികൾ ഒന്നും അധികൃതർ കൈകൊണ്ടിട്ടില്ല. സമീപത്തെ കടകളിൽ സി.സി.ടി.വി ക്യാമറകൾ ഉണ്ടെങ്കിലും ഇത് പരിശോധിച്ചു നടപടി എടുക്കാൻ പോലും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ഇപ്പോൾ ഈ ക്യാമറകൾക്ക് മുന്നിലും മാലിന്യം കൊണ്ട് തള്ളുന്നുണ്ട്.
More Stories
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ബെൻസ് കാറോടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്പെൻഡ് ചെയ്യും
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ അറസ്റ്റിൽ . മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ്...
പുതിയ ബില്ല് തന്നെ ദുരന്തം, കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് ശശി തരൂര്‍ എംപി. ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചക്കിടെയാണ് ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച്...
കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം; അപകടം ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ
കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്വിന് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ന് ആയിരുന്നു അപകടം നടന്നത്....
ചാര്‍ജ് മെമ്മോയ്ക്ക് പിന്നാലെ വീണ്ടും യുദ്ധം ആരംഭിച്ച് എന്‍ പ്രശാന്ത്; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
ചാര്‍ജ് മെമ്മോ ലഭിച്ചതിന് പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനും കെ ഗോപാലകൃഷ്ണന് ഐഎഎസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ് രംഗത്ത്. തന്റെ ഫേസ്ബുക്ക്...
‘എല്‍ഡിഎഫില്‍ സംതൃപ്തര്‍, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; മുന്നണിമാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി
കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. വെറുതെ സൃഷ്ടിച്ച വാര്‍ത്തയാണെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും...
തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറി; ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ മാറ്റി, പാർട്ടി വിടുന്നുവെന്ന് മധു
സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും സിപിഎമ്മിൽ പൊട്ടിത്തെറി. തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറിയുണ്ടായി. മംഗലപുരം ഏരിയ സെക്രട്ടറിയായ മധു മുല്ലശേരിക്ക് പകരം എം. ജലീലിനെ പുതിയ ഏരിയ...