March 23, 2025

വിദ്യാർത്ഥിനി കെ എസ് ആർ റ്റി സി ബസിൽ നിന്നും തെറിച്ചു വീണു.

Share Now

കാട്ടാക്കട കെ എസ് ആർ റ്റി റ്റി ഡിപ്പോയിൽ നിന്നും രാവിലെ 9 മണിയോടെ സിവിൽ സ്റ്റേഷനിലേക്ക് പുറപ്പെട്ട ബസിൽ നിന്നും 9 ക്ലാസ്സ് വിദ്യാര്ത്ഥിനി ഡോർ തുറന്നു റോഡിലേക്ക് പതിച്ചു. സംഭവം കണ്ടവർ പിന്നാലെ വന്ന കാറിൽ കുട്ടിയെ എടുത്തു കയറ്റി സഹപാഠികൾക്കൊപ്പം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ അയച്ചു.തുടർന്നു രക്ഷകർത്താവ് സ്ഥലത്തെത്തി. ആളുകയറ്റി മുന്നോടെടുത്ത സമയം അമിത തിരക്കുണ്ടായിരുന്നു ബസിൽ നിന്നും പിടിവിട്ടു വാതിലിലൂടെ കുട്ടി പുറത്തേക്ക് വീഴുന്ന വിവരം കണ്ടക്റ്റർ അറിഞ്ഞിരുന്നില്ല.ബസ് മുന്നോട്ടു നീങ്ങിയപ്പോൾ ഡ്രൈവറുടെ ശ്രദ്ധയിൽ റോഡിൽ ആള് വീണു കിടക്കുന്നത് കണ്ട്‌ ബസ് നിറുത്തി.ഇദ്ദേഹം ഇറങ്ങി വഴുമ്പോഴേക്കും പിന്നാലെ എത്തിയ കാർ ഇവിടെ നിറുത്തി.തുടർന്ന് ഇവരോടൊപ്പം കുട്ടിയെ കാറിൽ ആശുപത്രിയിലേക്ക് അയച്ചു. അതേ സമയം ആശുപത്രിയിൽ ഇതു വരെ കെ എസ് ആർ റ്റി സി അധികൃതർ എത്തിയില്ല എന്ന പരാതിയും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേശിയ പതാകക്ക് അവഹേളനം.ചിക്കൻ സ്റ്റാളിൽ വൃത്തിഹീനമാക്കിയ നിലയിൽ ദേശിയ പതാക
Next post പോലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി